സിറോ മലബാർ കർദിനാൾ പക്ഷത്തു തമ്മിലടി മൂർച്ഛിച്ചു . ബിജെപി അനുകൂലി ആയ ബിഷപ്പ് പ്ലാംപ്ലാനിക്കെതിരെ ചങ്ങനാശേരി പക്ഷം സോഷ്യൽ മീഡിയയിൽ ശക്തം .
കോട്ടയം : 34 രൂപതകളിലും സിനഡ് കുർബാന ആരംഭിച്ചു എങ്കിലും ഔദ്യോഗിക പക്ഷത്തും കോൺഗ്രസ് പാർട്ടി പോലെ തന്നെ ഗ്രൂപ്പ് കളി മൂർച്ഛിച്ചു . കാർഡിനാൾ ആലഞ്ചേരി പക്ഷത്താണ് ഇവരെല്ലാം എങ്കിലും ഇടതു വലതു മുന്നണികളെ പിന്തുണക്കുന്ന ബിഷപ്പ്മാരാണ് കർദിനാൾ പക്ഷത്തു കൂടുതലും . പാലാ , കാഞ്ഞിരപ്പള്ളി , കോട്ടയം , ചങ്ങനാശേരി രൂപതകൾ കോൺഗ്രസിനെയും , കേരളാ കോൺഗ്രസ് എം നെയും പിന്തുണക്കുമ്പോൾ , കോതമംഗലം രൂപതാധ്യക്ഷൻ പിജെ ജോസഫ് അനുകൂലി ആണ്. ഇടുക്കി രൂപതാധ്യക്ഷൻ ആവട്ടെ തിങ്കഞ്ഞ കൊണ്ഗ്രെസ്സ് അനുകൂലിയും . ഈ സാഹചര്യത്തിൽ ആണ് വടക്കൻ രൂപതകളായ തൃശൂർ , തലശ്ശേരി രൂപതകൾ ചെറിയ ബിജെപി അനുകൂല നിലപാടിലേക്ക് പോയത് . തൃശൂർ ബിഷപ്പിനു , കൊണ്ഗ്രെസ്സ് പാർട്ടിയുമായി നല്ല ബന്ധം ആണെങ്കിലും സമീപ കാലത്തു അദ്ദേഹം ബിജെപി അനുകൂല നിലപാടിൽ എത്തിയിരുന്നു . ഇരിഞ്ഞാലക്കുട ബിഷപ്പ് ആവട്ടെ ഇടതു പക്ഷ മുന്നണിയെ അനുകൂലിക്കുന്ന നിലപാടിൽ ആണത്രേ . ഇരിഞ്ഞാലക്കുട നിയമസഭാ സീറ്റിൽ , സഭയുടെ പിന്തുണ സിപിഎം നു ആയിരുന്നു എന്ന് അടക്കം പറച്ചിൽ ഉണ്ട് .
തലശേരി അതിരൂപത അദ്യക്ഷൻ , ബിഷപ്പ് പ്ലാംപ്ലാനി ആണ് സമീപ കാലത്തു , ബിജെപി ക്ക് പിന്തുണ നൽകാം എന്ന് പ്രഖ്യാപിച്ചത് . റബ്ബർ കർഷകർക്ക് 300 രൂപ എങ്കിലും നൽകിയാൽ ബിജെപി ക്ക് ഒരു എംപി ഇല്ലാ എന്ന വിഷമം ഞങ്ങൾ മാറ്റി തരാം എന്നാണ് അദ്ദേഹം പ്രസംഗിച്ചത് . കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തെറ്റിയ രൂപത , ബിജെപിയോട് അടുക്കുക ആയിരുന്നു . എന്നാൽ പൊതുവെ ഇടതു , വലത് മുന്നണികളെ പിന്തുണക്കുന്ന തലശേരിയിലെ വിശ്വാസികൾക്ക് ബിഷപ്പിന്റെ ഈ നിലപാടിനോട് താല്പര്യമില്ലായിരുന്നു താനും .
ഇത് മാത്രമല്ല സഭാ സിനഡിൽ ബിഷപ്പ് പ്ലാംപ്ലാനി ശക്തമാവുന്നു എന്ന തോന്നൽ ചങ്ങനാശേരി വിഭാഗത്തിന് ഉണ്ടായിരുന്നു താനും . എന്തായാലും സോഷ്യൽ മീഡിയയിൽ ചങ്ങനാശേരി വിഭാഗം ശക്തമായ അക്രമം ആണ് ബിഷപ്പിനെതിരെ നടത്തുന്നത് .
എവിടെയോ അർപ്പിച്ച കുർബാനയുടെ വീഡിയോ മാർ തോമ്മാ മാർഗം എന്ന ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്താണ് ഇവർ ബിഷപ്പിനോട് യൂദ്ധം ചെയ്യുന്നത് . വൈദികർ അടക്കം അഡ്മിൻ മാരായ ഫേസ്ബുക് പേജ് ആണ് മാർത്തോമ്മാ മാർഗം . അതിൽ ഒരു പോസ്റ്റ് വരുമ്പോൾ ആരുടെ നിർദേശ പ്രകാരമാണ് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല എന്നാണ് ഈ വിഷയത്തിൽ ഒരു എറണാകുളം വിമത സഭാ വൈദികൻ ഞങ്ങളോട് പ്രതികരിച്ചത്.