Pravasi news

മരുപ്പച്ച ഒരുക്കാൻ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്

Keralanewz.com

കേരള കോൺഗ്രസ് (എം) സംസ്‌കാര വേദിയുടെ ലോക പരിസ്ഥിതി ദിനാചാരണ ആഹ്വാനം ഏറ്റെടുത്ത് ഈ വർഷവും പ്രവാസി കേരള കോൺഗ്രസ്(എം) കുവൈറ്റ് വൃക്ഷ തൈകൾ നട്ടു. പാർലമെന്റ് ഇലക്ഷൻ നിരീക്ഷകനായി കുവൈറ്റിൽ എത്തിയ ശ്രീ. ജോർജ് കള്ളിവയലിൽ (ദീപിക അസ്സോസിയേറ്റ് എഡിറ്റർ & ബ്യൂറോ ചീഫ് ഡൽഹി) വൃക്ഷതൈ നട്ടുകൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. നിരവധി അംഗങ്ങൾ പങ്കെടുത്ത വൃക്ഷതൈ നടീൽ പരിപാടിയിൽ സ്ഥലവാസികളും അണിചേർന്നു. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ PKC (M) നട്ടു പരിപാലിച്ച വൃക്ഷതൈകൾ സന്ദർശിച്ച ശ്രീ. കള്ളിവയലിൽ കടുത്ത ചൂടിലും തൈകൾ നല്ല വളർച്ച നേടിയതിൽ അംഗങ്ങളെ അഭിനന്ദിച്ചു. വൃക്ഷതൈകൾ നട്ടുകൊണ്ട് പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ, ജന. സെക്രെട്ടറി ജോബിൻസ് ജോൺ, ട്രെഷറർ സുനിൽ തൊടുക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എം. പി സെൻ, ജോയിന്റ് സെക്രട്ടറി ജിൻസ് ജോയ്, ജോയിന്റ് ട്രെഷറർ സാബു മാത്യു , അബ്ബാസിയാ ഏരിയ കൺവീനർ ഡേവിസ് ജോൺ, അഡ്വൈസറി ബോർഡ് മെമ്പർ ഷാജി നാഗരൂർ , സീനിയർ നേതാക്കളായ വിൽ‌സൺ കെ. പി , നോബിൾ മാത്യു, മാത്യൂസ് പാലുകുന്നേൽ, ഷിബു ജോസ്, അനൂപ് ജോൺ, ഷാജി മൈക്കിൾ, റിനു ഞാവള്ളി, സെബാസ്റ്റ്യൻ പാത്രപ്പാങ്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങൾ, കൂടാതെ നിരവധി പ്രകൃതി സ്നേഹികളും പരിപാടിയിൽ പങ്കുചേർന്നു.

Facebook Comments Box