കടുത്തുരുത്തി : 20 വർഷം MLA യായും ഇടയ്ക്ക് മന്ത്രിയായും കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന മോൻസ് ജോസഫ് നടത്തുന്ന സമര കോലാഹലം നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണെന്ന് LDF കൺവീനർ തോമസ് റ്റി. കീപ്പുറം കുറ്റപ്പെടുത്തി. പ്രതിപക്ഷ ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്ന സമീപമണ്ഡലങ്ങളായ പിറവം, പാലാ, കോട്ടയം എന്നിവിടങ്ങളിലെ വികസന പദ്ധതികളും – റോഡ് വികസനവും MLA ഒന്ന് പോയി കാണുന്നതു് നല്ലതാണ്. അവിടെ രാഷ്ടീയമായ ഒരു വിവേചനവും സർക്കാർ കാണിക്കുന്നില്ല. ഇതെല്ലാം ജനങ്ങൾ വിലയിരുത്തുന്നു എന്ന് MLA മനസ്സിലാക്കണമെന്ന് LDF കൺവീനർ പറഞ്ഞു.
സ്റ്റീഫൻ ജോർജ്ജ് MLA ആയിരുന്നപ്പോൾ കടുത്തുരുത്തി ടൗണിലെ ഗതാഗത കുരുക്ക് മാറുന്നതിന് വിഭാവനം ചെയ്ത by pass ന്റെ അവസ്ഥയെന്ത് ? അതിനു ശേഷം തുടങ്ങിയ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പട്ടിത്താനം – മണർകാട് ബൈപ്പാസ് ഗതാഗത യോഗ്യമായി. കഴിഞ്ഞ കാലങ്ങളിൽ കടുത്തുരുത്തിയിൽ പുതിയതായി എന്തെങ്കിലും പുതിയ വികസനം വന്നോയെന്ന് MLA വ്യക്തമാക്കണം.
നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി വിവിധ ഡിപ്പാർട്ട്മെന്റുകളെ സംയോജിപ്പിച്ച് വികസന പദ്ധതി നടപ്പാക്കുന്നത് MLAയുടെ കടമയാണ്. ഇത് ചെയ്യാതെ വിവിധ വകുപ്പുകളെ കുറ്റപ്പെടുത്തി തലയൂരാൻ ശ്രമിക്കുന്നത് അപമാനകരമാണ്.
LDF സർക്കാരും MPമാരും കൊണ്ടു വരുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന flex ഉം പ്രസ്ഥാവനയും ജനങ്ങൾ പുച്ഛത്തോടെ കാണുകയാണെന്ന് LDF കൺവീനർ വ്യക്തമാക്കി.
പ്രവർത്തികൾ നടപ്പാക്കുന്നതിന് മറ്റ് പ്രതിപക്ഷ MLAമാർ നടത്തുന്ന ഫയൽ ഫോളോ അപ്പ് ഇല്ലാത്തതും MLAയുടെ പിടിപ്പുകേടുമാണ് നിയോജക മണ്ഡലത്തിലെ റോഡുകൾ ഉൾപ്പെടെ
യുള്ള വികസന പദ്ധതികളുടെ പരാജയത്തിനു കാരണം. ജനവഞ്ചനക്കും വികസനമുരടിപ്പിനു മെതിരെ ജനകീയ സമരത്തിന് LDF നേതൃത്വം നൽകുമെന്ന് നിയോജക മണ്ഡലം കൺവീനർ തോമസ് റ്റി. കീപ്പുറം വ്യക്തമാക്കി.