Wed. May 1st, 2024

രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിയില്‍ സ്റ്റേ അവകാശപ്പെടാൻ രാഹുലിന് അവകാശമില്ല.- ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക്

By admin Jul 7, 2023 #Rahul Gandhi
Keralanewz.com

വിവാദ മോദിപരാമര്‍ശത്തില്‍ രാഹുലിനെതിരേ നിരവധി കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്നും മജിസ്ട്രേറ്റ് കോടതി വിധിക്കു ശേഷവും രാഹുല്‍ഗാന്ധി പലപ്പോഴായി കുറ്റം ആവര്‍ത്തിച്ചുവെന്നും ജസ്റ്റീസ് ഹേമന്ത് പ്രച്ഛകിന്‍റെ വിധിയില്‍ പറയുന്നു. ജനപ്രതിനിധികളുടെ വാക്കിലും പ്രവൃത്തിയിലും സംശുദ്ധി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാദ മോദിപരാമര്‍ശം മാത്രമല്ല സവര്‍ക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ സവര്‍ക്കറുടെ കൊച്ചുമകൻ രഞ്ജിത് സവര്‍ക്കറും കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് ഹേമന്ത് പ്രച്ഛക് ചൂണ്ടിക്കാട്ടി.

Facebook Comments Box

By admin

Related Post