Religion

എം എ ഗോവിന്ദൻ മാസ്റ്റർക്കെതിരെ എ കെ സി സി. എന്നാൽ ഇതിലും ശ്കതമായ ഭാഷയിൽ ചാണ്ടി ഉമ്മൻ യൂറോപ്പിലെ പള്ളികളെ പറ്റി പറഞ്ഞപ്പോ എ കെ സി സി പേടിച്ചു നിന്നു. ഇറാനിൽ മോസ്ക് പൂട്ടുന്നത് കാണുന്നില്ലേ എന്നും ചോദ്യം

Keralanewz.com

കണ്ണൂരിൽ നടന്ന സിപിഐഎം സമ്മേളനത്തിൽ നടന്ന യുവാക്കളിൽ ഉണ്ടായ സാംസ്കാരികമായ മാറ്റം എന്ന വിഷയത്തിൽ സംസാരിക്കുമ്പോൾ ആണ് ഇംഗ്ലണ്ടിലെ ചെറുപ്പക്കാരിൽ ഉണ്ടായ മതപരമായ മാറ്റത്തെ കുറിച്ചും, ഇംഗ്ലണ്ടിൽ പള്ളികൾ വിൽക്കാൻ ഉണ്ടെന്നും 6 കോടി വരെയാണ് പള്ളികളുടെ വിലയൊന്നും അദ്ദേഹം സംസാരിച്ചത് . എന്നാൽ ഈ പ്രസംഗം റെക്കോർഡ് ചെയ്തു മനോരമ ന്യൂസ്‌ വാർത്ത പുറത്ത് വിട്ടത്ഗോവിന്ദൻ കത്തോലിക്കാ സഭക്കെതിരെ സംസാരിച്ചു എന്ന രീതിയിൽ ആണ്.

ഇംഗ്ലണ്ട് എന്ന രാജ്യത്ത് കത്തോലിക്കാ സഭ ഒരു ന്യൂന പക്ഷ സഭയാണ്.51% വരുന്ന വിശ്വാസികളിൽ 48% ശതമാനവും ചർച്ച് ഓഫ് ഇംഗ്ലണ്ട്, ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് സഭകൾ ആണ്. ഇതിൽ തന്നെ ഭൂരിപക്ഷം ചർച്ച് ഓഫ് ഇംഗ്ലണ്ട് ആണ്. 2021 ഇൽ നടന്ന സർവേ യിൽ 52% ബ്രിട്ടീഷ് കാരും നിരീശ്വര വാദികൾ അയി മാറി. മൊത്തം പോപുലേഷന്റെ 8% ശതമാനം ആണ് കത്തോലിക്കാ സഭ ഉള്ളത്. അതിൽ തന്നെ സമീപ കാലത്തു കുടിയേറി വന്ന സിറോ മലബാർ സഭയും കൂടെ കൂടിയാൽ മാത്രം ആണ് ഈ 8% ശതമാനം വരുന്നത്. 2020 കൾക്ക് മുന്നേ ഇംഗ്ലണ്ടിലെ റോമൻ കത്തോലിക്കാ പള്ളികളിൽ പോലും ആളില്ലാത്ത അവസ്ഥ ആയിരുന്നു.

പിന്നീട് ഉണ്ടായ മൈഗ്രേഷൻ മൂലം ആണ് കത്തോലിക്കാ പള്ളികൾ നിറയാൻ തുടങ്ങിയത്. ഏഷ്യ, ആഫ്രിക്കൻ ഭൂഘണ്ടങ്ങളിൽ നിന്നും വലിയ കുടിയേറ്റം ആണുണ്ടായത്. മലയാളികൾക്ക് അയി ഒരു പ്രത്യേക രൂപത യും സ്ഥാപിക്കപ്പെട്ടിരുന്നു.

ഈ രൂപതയുടെ ആസ്ഥാനം പോലും ഈ തരത്തിൽ ലേലത്തിൽ വാങ്ങിയത് ആണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് തന്നെ അവരുടെ പല പള്ളികളും മ്യൂസിയം ആക്കിയാണ് വരുമാനം കണ്ടെത്തുന്നത്. ടൂറിസ്റ്റ് കളെ ആകർഷിക്കുന്ന മനോഹരമായ നിർമ്മിതികൾ ആണ് ഇംഗ്ലണ്ടിലുള്ള പള്ളികൾ. അതിനാൽ തന്നെ ഇവയുടെ വിൽപ്പന പാടും ആണ്. വിറ്റ് പോയവയിൽ പലതും റിസോർട്, ഹോട്ടൽസ് ഒക്കെ ആയി മാറുകയും ചെയ്തു.

ഈ നഗ്ന സത്യം പറഞ്ഞതിനെ ആണ്, കത്തോലിക്കാ സഭ ക്കെതിരെ പറഞ്ഞു എന്ന രീതിയിൽ വാർത്ത ചെയ്തിരിക്കുന്നത്. ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ചില രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു കഴിഞ്ഞു.

മണിപ്പൂരിൽ ക്രിസ്ത്യൻ സമൂഹം കൊല്ലപ്പെടുന്നതിൽ ദുഃഖം ഇല്ലാത്ത ഈ കൂട്ടർ, എം വി ഗോവിന്ദനെ മര്യാദ പഠിപ്പിക്കാൻ നടക്കുക ആണ്.

ചില ആളുകളുടെ പരാതി സമാനമായ രീതിയിൽ ഇറാനിൽ മോസ്ക് കൾ അടക്കപ്പെടുന്നു എന്നാൽ അത് തുറന്നു പറയാൻ സിപിഎം ന് ധൈര്യം ഇല്ല എന്നാണ് ഇവർ പറയുന്നത്.

യഥാർത്ഥത്തിൽ ചാണ്ടി ഉമ്മൻ ആണ് കത്തോലിക്കാ സഭയെ പേരെടുത്തു ഈ വിഷയത്തിൽ വിമർശിച്ചത്. ക്രിസ്ത്യൻ പേരിൽ ഐഡി ഉണ്ടാക്കി മുസ്ലിം മതക്കാരെ കാത്തോലിക്കർ ആക്രമിക്കുന്നു എന്ന് പോലും അയാൾ പ്രസംഗിച്ചു. എന്നാൽ അന്ന് എ കെ സി സി അടക്കം മൗനം പാലിക്കുക ആയിരുന്നു.

Facebook Comments Box