Fri. Dec 6th, 2024

പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം, “കൊയ്നോനിയ 2024” ജൂലൈ 20 ശനിയാഴ്ച.

By admin Jul 18, 2024 #news
Keralanewz.com

പാലാ:പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. സെന്റ് തോമസ് കോളേജിന്റെ ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രവാസി സംഗമം രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ വച്ച് മാർ സ്ലീവാ മെഡിസിറ്റി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡീകെയർ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടർ മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ ഉത്ഘാടനം നിർവ്വഹിക്കും.
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ TOP (Training and Orientation Program ന്റെ ഉത്ഘാടനം രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ. ഫാ. ബെന്നി മുണ്ടനാട്ട് നിർവഹിക്കും. തുടർന്ന് സമ്മനദാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവാസികളെയും മടങ്ങിയെത്തിയവരെയും സർക്കാർ-സർക്കാർ ഇതര സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അറിവ് നൽകുക. പഠനത്തിനായി നാട്ടിൽ ഹോസ്റ്റലുകളിൽ താമസിക്കുന്ന പ്രവാസികളുടെ മക്കളുടെ വിവിധ ആവശ്യങ്ങൾ, ഇപ്പോൾ പ്രവാസികളായി വിവിധ രാജ്യങ്ങളിൽ വസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുക. പ്രവാസികളുടെ മാതാപിതാക്കളോ മറ്റ് ആശ്രിതരോ ഒറ്റപ്പെട്ടോ വാർദ്ധക്യം രോഗം മുതലായ കാരണങ്ങളാൽ പരസഹായം ആവശ്യമുള്ളവരായോ കഴിയുന്നുണ്ടെങ്കിൽ അവരുടെ ക്ഷേമം ലക്ഷ്യം വച്ചുള്ള പദ്ധതികൾ നടപ്പിലാക്കുക. ജോലിക്കും പഠനത്തിനുമായി വിദേശങ്ങളിലേക്ക് പുതുതായി പോകേണ്ടി വരുന്നവർ വഞ്ചിക്കപ്പെടാതിരിക്കുന്നതിന് അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് മുന്നറിവു നൽകി അവരെ സഹായിക്കുക. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. അവരുടെ കഴിവുകളും സാധ്യതകളും സഭയിലും സമൂഹത്തിലും ഭലപ്രദമായി വിനയോഗിക്കുവാൻ അവസരമൊരുക്കുക. സഭയുടെ വിശ്വാസ ധാർമ്മിക അടിത്തറയും നാടിൻ്റെ സാംസ്ക്കാരിക മൂല്യങ്ങളും വരും തലമുറക്ക് കൈമാറ്റം ചെയ്യാൻ ആവശ്യമായ ബോധവത്ക്കരണം നടത്തുക. ഇവയാണ് പ്രവാസി അപ്പോസ്തലേറ്റ് ലക്ഷ്യം വയ്ക്കുക എന്ന് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു.

Facebook Comments Box

By admin

Related Post