Films

ഇറച്ചി വെട്ടുകാരി റേച്ചല്‍ ആയി ഹണി റോസ്

Keralanewz.com

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററില്‍ കാണുവാൻ സാധിക്കും. റേച്ചല്‍ ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും എന്ന് പോസ്റ്ററിലെ ഹണി റോസിന്റെ അല്ലങ്കില്‍ റേച്ചലിന്റെ മൂര്‍ച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നു.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പര്‍ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു

Facebook Comments Box