Fri. May 3rd, 2024

ശുശ്രൂഷാദൗത്യം ഉപേക്ഷിച്ചതിനുപിന്നാലെ മണിപ്പൂര്‍ വിഷയത്തില്‍ സിറോ മലബാര്‍ സഭയ്ക്കെതിരേ വിമര്‍ശനം ഉന്നയിച്ച വൈദികന് സസ്പെൻഷൻ.

By admin Jul 23, 2023 #Syro Malabar
Keralanewz.com

ഫാ. അജി (തോമസ്) പുതിയപറമ്ബിലിനെതിരെയാണ് നടപടി. എല്ലാ പൗരോഹിത്യശുശ്രൂഷകളും ചെയ്യുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കുന്നതായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.കോഴിക്കോട് മുക്കം എസ് എച്ച്‌ പള്ളി വികാരിയായിരിക്കേ ഏപ്രില്‍ 29ന് നൂറാംതോട് സെയ്ന്റ് ജോസഫ്‌സ് പള്ളിയിലേക്ക് സ്ഥലംമാറ്റിയ അദ്ദേഹം അവിടെ ചുമതലയേറ്റിരുന്നില്ല. സ്ഥലംമാറ്റദിനത്തില്‍ മുക്കത്തെ ഇടവകാംഗങ്ങളുമായി നൂറാംതോട്ടിലേക്ക് പോകുംവഴി സാമൂഹികമാധ്യമങ്ങളിലൂടെ വൈദികൻ ശുശ്രൂഷാദൗത്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post