Fri. May 3rd, 2024

എറണാകുളം വിമതരുമായി സന്ധി സംഭാഷണം ഇനി ഇല്ല. മറ്റു മാർഗങ്ങൾ തേടി വിമതർ. മലങ്കര കത്തോലിക്കാ സഭയിൽ ലയിക്കാനും ശ്രമം.കോൺഗ്രസ്സ് പാർട്ടിയിലും വിഷയത്തിൽ ഇടപെടാൻ സമ്മർദ്ദം.

By admin Aug 19, 2023 #Rebels #Syro Malabar
Keralanewz.com

എറണാകുളം : മാർപാപ്പയും കത്തോലിക്കാ സഭയും വിമത വിഭാഗത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ സഭയുടെ കല്പ്പന അംഗീകരിക്കുക അല്ലാതെ മറ്റു മാർഗം ഇല്ലാതായി എറണാകുളം വിമത വൈദികർ . മറ്റൊരു ചർച്ചക്കും താൻ നിന്നു തരില്ലാ എന്നും, ആദ്യം കത്തോലിക്കാ സഭയുടെ കല്പ്പന പാലിക്കൂ എന്നുമാണ് വിമതർക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഇന്നലെ വൈകിട്ട് നൽകിയ താക്കീത്.

എന്നാൽ വിമതർ നിയമിച്ച കമ്മിറ്റിയുമായി ഒരു ചർച്ചക്ക് പോലും അദ്ദേഹം തയ്യാർ ആവാത്തത് വിമതരെ ഞെട്ടിച്ചിരിക്കുക ആണ്. എന്നാൽ ഒരു വിഭാഗം വൈദികർ മലങ്കര കത്തോലിക്കാ സഭയുമായി ലയിച്ചു അവരിൽ ഒരു സുറിയാനി രൂപത അയി നിലകൊള്ളുന്നതിനെ പറ്റി ആണ് ഇപ്പോൾ സാദ്ധ്യതകൾ ആരായുന്നത്. വിമത വൈദിക നേതൃത്വം താമസിയാതെ തന്നെ കാർഡിനാൽ ക്‌ളീമിസുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയേക്കും.

എന്നാൽ മാർപാപ്പയും സഭാ സിനഡും എതിര് നിൽക്കുന്നതിനാൽ ആ സാധ്യതയും അടയാനാണ് സാധ്യത. വിമത വൈദികരെ മലങ്കര സഭയോട് അടുപ്പിക്കണം എന്ന് കാർഡിനാൽ ക്‌ളീമിസ്ബാ വക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോലും, നടപടി പേടിച്ചു അദ്ദേഹവും ആ നീക്കം ഉപേക്ഷിച്ചേക്കും.

പ്രത്യേക റീത്തു ആവുന്നതിനെ പറ്റിയും ഇവർ ആലോചിക്കുന്നുണ്ട്. പക്ഷേ എത്ര പള്ളികൾ പിടിച്ചെടുക്കാൻ സാധിക്കും എന്നതിൽ വിമതർക്ക് ഒരുറപ്പും ഇല്ല. മാത്രമല്ല ഒരു പുതിയ സഭ നടക്കുവാൻ വമ്പിച്ച സാമ്പത്തിക ഭദ്രതയും ആവശ്യമാണല്ലോ. കത്തോലിക്കാ സഭയിൽ ഒരു പിളർപ്പ് ഉണ്ടാക്കിയാൽ ജനം അനുകൂലിക്കുമോ എന്ന പേടിയും ഇവർക്കുണ്ട്.

തങ്ങൾക്ക് നേരിടുന്ന പ്രശ്നം ചൂണ്ടി കാട്ടി വിഷയത്തിൽ ഇടപെടാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, കെസി വേണുഗോപാൽ, ഇവരെയും വിമതർ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. എറണാകുളം മേഖല കോൺഗ്രസിന്റെ ശക്തി കേന്ദ്രം ആയതിനാൽ തങ്ങളെ സഹായിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഈ വിഷയം സംബന്ധിച്ച് കോൺഗ്രസ്സ് ഇടപെടണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Facebook Comments Box

By admin

Related Post