Fri. May 3rd, 2024

എറണാകുളം അങ്കമാലി അതിരൂപതാ ബസലിക്കയിൽ, സിനഡ് കുർബാന ഡിസംബർ മുതൽ. ഈ വർഷം ക്രിസ്മസ് കുർബാന കാർഡിനാൽ ആലഞ്ചേരിയുടെ നേതൃത്വത്തിൽ.

By admin Nov 27, 2023 #Syro Malabar
Keralanewz.com

എറണാകുളം : ഒരു വർഷമായി അടഞ്ഞു കിടക്കുന്ന എറണാകുളം ബസലിക്കാ പള്ളിയിൽ 2023 ഡിസംബർ മുതൽ സിനഡ് കുർബാന ആരംഭിച്ചേക്കും. ഡിസംബർ 10 മുതൽ ആരംഭിക്കാനാണ് സാധ്യത. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി പള്ളി അടഞ്ഞു കിടക്കുകയാണ്.

പള്ളി തുറന്നതിനു ശേഷം വീണ്ടും വെഞ്ചരിച്ച ശേഷമാകും കുർബാന ആരംഭിക്കുക . കർമ്മങ്ങൾക്ക്ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകിയേക്കും. പരിപൂർണമായും സഭ നിർദേശിക്കുന്ന കുർബാനയാകും ആഘോഷിക്കുന്നത്.

ഈ വർഷം ക്രിസ്ത്മസിന് പാതിരാ കുർബാന കാർഡിനാൽ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ബസലിക്കയിൽ നടക്കുമെന്നും അറിയുന്നു. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്തു പരിപൂർണ സംരക്ഷണം ആണ് സഭ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

നവകേരള യാത്രയിൽ കൂടുതൽ മെത്രന്മാർ പങ്കെടുക്കും. പ്രശ്നം തീർക്കാൻ സർക്കാർ സഹായിക്കുമെന്നാണ് സഭ കരുതുന്നത്. മുഖ്യമന്ത്രിയുമായി സിനഡ് പ്രധിനിധികൾ ചർച്ച നടത്തിയേക്കും. വിമത പക്ഷത്തു ഉള്ളത് കോൺഗ്രസ്സ് പ്രവർത്തകർ ആണെന്നുള്ളത് സഭയെ ആസ്വസ്ഥർ ആക്കുന്നു. പ്രതിപക്ഷത്തെ പല എം എൽ എ മാർക്കും വിമതരുമായി ബന്ധം ഉണ്ട്.

എന്തായാലും ഈ വർഷവും സംഘർഷം ഉണ്ടായാൽ അതിരൂപതയുടെ ഭാവി എന്തെന്നുള്ളതും പ്രശ്നം ആണ്. ഇപ്പോൾ തന്നെ വിമത പക്ഷത്തെ കൊണ്ട് പൊറുതി മുട്ടി എന്നാണ് വിശ്വാസികൾ പറയുന്നത്. പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉള്ളവരെ കരുതൽ തടങ്കലിൽ ആക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു .

Facebook Comments Box

By admin

Related Post