Kerala NewsLocal NewsReligion

അയ്യനെ കാണാൻ ഭക്തജന പ്രവാഹം

Keralanewz.com

ശബരിമല : മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്ബോള്‍ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാര്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി മാത്രം ദര്‍ശനം നേടിയത് എഴുപത്തിനായിരത്തിനുമേല്‍ ഭക്തരാണ്.

തിങ്കളാഴ്ച ഓണ്‍ലൈൻ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 67, 097 ഭക്തരാണ്. പമ്ബയില്‍ സ്പോട് രജിസ്ട്രേഷൻ സംവിധാനം ഉള്‍പ്പെടുത്താതെ ഉള്ളതാണ് ഇത്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കും എന്നാണ് കണക്ക്കൂട്ടല്‍. അത് മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്ബയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്‌.

Facebook Comments Box