Tue. Apr 30th, 2024

യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

By admin Jul 28, 2023 #k surendran
Keralanewz.com

യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാൻ സ്ഥാനത്ത് നിന്നും നീക്കാൻ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.ഇതിന് മുമ്ബും പലരെയും മോര്‍ച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്ബില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ച്ചക്കാരെന്ന് സിപിഎം മനസിലാക്കണം. ജയകൃഷ്ണൻ മാസ്റ്റര്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ നിങ്ങള്‍ മോര്‍ച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങള്‍ ഭയന്നിട്ടില്ല.സുരേന്ദ്രൻ പറഞ്ഞു

Facebook Comments Box

By admin

Related Post