Kerala News

നാവ് കമന്ററി പുരസ്‌കാരം വിഴിക്കത്തോട് ജയകുമാറിന്

Keralanewz.com

പൊൻകുന്നം: ശബ്ദകലാകാരന്മാരുടെ സംഘടനയായ നാവ് സംസ്ഥാഥാന തലത്തിൽ സംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളംകളിയെ ആസ്പദമാക്കിയുള്ള കമന്ററി മൽസരത്തിൽ പ്രഥമ പുരസ്കാരം വിഴിക്കത്തോട് ജയകുമാറിന്. 14 ജില്ലകളിൽ നിന്നായി 177 കലാകാരന്മാർ കമൻ്ററി മത്സരത്തിൽ പങ്കെടുത്തു.

മൂന്ന് മിനിട്ട് 57 സെക്കൻ്റിൽ ജയകുമാർ നടത്തിയ കമന്ററി നവ്യ അനുഭവമായിരുന്നെന്ന് നാവിന്റെ പ്രസിഡൻ്റ് യു.എൻ.ചന്ദ്രൻ അഭിപ്രായപ്പെട്ടു. വള്ളം കളിമൽസരം മനസിൽ കണ്ട് നടത്തിയ മൽസരം വേറിട്ട അനുഭവമായിരുന്നെന്ന് വിധികർത്താക്കളായ അശ്വതി മധു, സബാദ് മാടവന, ഒ. ജെ. ജോസ്, കെ.കെ വിശ്വഭരൻ, ശ്രീജിത്ത് മാവേലി എന്നിവർ അഭിപ്രായപ്പെട്ടു.

Facebook Comments Box