Sun. May 5th, 2024

പുതുപ്പള്ളിയിലെ പുതിയ പുണ്യാളൻ പെട്ടു. അഭിനവ പുണ്യാളന്റെ ശക്തി പുതുപ്പള്ളിയിൽ ഏൽക്കുമോ? ശക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസ് പെടും

By admin Aug 15, 2023 #OC #Puthupally
Keralanewz.com

.പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി രാഷ്ട്രീയ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്ന കോൺഗ്രസിനും യുഡിഎഫിനും അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പുതുപ്പള്ളിയിലെ സാധാരണ ജനങ്ങൾ. പ്രാർത്ഥനാ നിയോഗങ്ങൾ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിക്ഷേപിച്ചു കൊണ്ടായിരുന്നു ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നത്. ചിലരുടെ സാക്ഷ്യങ്ങൾ അതിശയോക്തി കലർത്തി അതിനായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ പുതുപ്പള്ളി ബൈ ഇലക്ഷൻ പ്രഖ്യാപിച്ചതോടുകൂടി ചാണ്ടി ഉമ്മനെതിരെ മത്സരിക്കുന്ന ജയിക്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന പ്രാർത്ഥനാ നിയോഗം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സമർപ്പിക്കുകയാണ് പുതുപ്പള്ളിയിലെ സാധാരണക്കാർ ചെയ്തത്.

ശക്തിയുള്ള വിശുദ്ധനാണ് ഉമ്മൻചാണ്ടി എങ്കിൽ ജയിക്ക് സി തോമസ് ജയിച്ചേ പറ്റൂ. അല്ലെങ്കിൽ ഉമ്മൻചാണ്ടി ശക്തി ഇല്ലാത്ത വെറും “ചണ്ടിയാണ്” എന്ന് നാട്ടുകാർ പറയും. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവും കോൺഗ്രസും.

Facebook Comments Box

By admin

Related Post