Fri. May 3rd, 2024

എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിച്ച് അങ്കമാലി രൂപതയും, കുറവിലങ്ങാട് – ചേർത്തല അതിരൂപതയും ഉണ്ടാക്കിയേക്കും.

By admin Aug 16, 2023 #Syromalabar
Keralanewz.com

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രശ്നം തീർക്കാൻ ആർച് ബിഷപ്പ് സിറിൽ വാസിലിന്റെ നേതൃത്വത്തിൽ സിറോ മലബാർ സിനഡ് കൂടി നിർണ്ണായക തീരുമാനം എടുത്തേക്കും.

മറ്റു മാർഗങ്ങൾ എല്ലാം ചർച്ച ചെയ്തുവെങ്കിലും ഒന്നും ഫലിക്കാതെ വന്നതിൽ മാർപാപ്പക്കും അമർഷം ഉണ്ട്. തന്റെ പ്രധിനിധി യെ ആക്രമിച്ച വിമതരെ അച്ചടക്കം പഠിപ്പിക്കണം എന്നാണ് മാർപാപ്പയുടെ നിർദേശം. അതിനായ് വേണ്ട നിർദേശങ്ങൾ നല്കാൻ വത്തിക്കാൻ സിനഡിന് നിർദേശങ്ങൾ നൽകി.

സിറോ മലബാർ സഭാ തലവന്റെ ആസ്ഥാന രൂപത എറണാകുളം പട്ടണത്തിന് പുറത്തേക്ക് മാറ്റണം എന്നതാണ് മെത്രന്മാർക്കിടയിൽ ഉയർന്ന നിർദ്ദേശം. നിലവിലുള്ള കാക്കനാട് ഓഫീസ് വർക്കുകൾ നടത്തുകയും സിനഡ് സമ്മേളനങ്ങൾ നടത്തുകയും മാത്രം ചെയ്യുക എന്നതാണ് തീരുമാനം എന്നറിയാൻ കഴിയുന്നു. സ്ഥനീയ ദേവാലയം അയി കുറവിലങ്ങാട് പള്ളി ഉയർത്തി അവിടെ മേജർ ആർച്ച് ബിഷപ്പിന്റെ ആസ്ഥാനം ആക്കുകയും ചെയ്യുക എന്നതാണ് സഭാ നിർദേശം.

എറണാകുളം അങ്കമാലി അതിരൂപത രണ്ടായി വിഭജിച്ചു, കുറവിലങ്ങാട് – ചേർത്തല അതിരൂപത നിലവിൽ വന്നേക്കും. എറണാകുളം അതിരൂപതയിലെ വൈറ്റില, കാക്കനാട്, ഇളംകുളം, ചേർത്തല, വൈക്കം, തലയോലപ്പറമ്പ് മേഖലകളും പാലാ രൂപതയിലെ കടുത്തുരുത്തി മുട്ടുചിറ, കോതനല്ലൂർ, കുറവിലങ്ങാട് മേഖലകളും, ചങ്ങനാശ്ശേരി അതിരൂപതയിലെ കുമരകം, അതിരമ്പുഴ ഏറ്റുമാനൂർ, ആർപ്പൂക്കര മേഖലകളും കോതമംഗലം രൂപതയിലെ മൂവാറ്റുപുഴയും പുതിയ രൂപതയിൽ പെടുത്തും.

എറണാകുളം ബസലിക്കാ അടങ്ങുന്ന മറ്റു മേഖലകൾ അങ്കമാലി യിൽ പുതിയ രൂപത സ്ഥാപിച്ചു അതിൽ ലയിപ്പിക്കാനും ധാരണ ആയിട്ടുണ്ട്. പുതിയ അങ്കമാലി രൂപതയുടെ മെത്രാൻ ആയി മാണ്ട്യ രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത് നിയമിതനയേക്കും. സഹായ മെത്രാൻ ആയി എറണാകുളം സ്വദേശി ആയ ഒരു മെത്രാനും കൂടി ഉണ്ടായേക്കും.

കുറവിലങ്ങാട് – ചേർത്തല അതിരൂപതക്ക് രണ്ടു സഹായ മെത്രാന്മാരും ഉണ്ടായേക്കും. അതിൽ ഒരാൾ പഴയ എറണാകുളം രൂപതാ പ്രാവിശ്യയിൽ നിന്നായിരിക്കാം.

ഈ നിർദേശങ്ങൾ സഭ വത്തിക്കാനിലെ ഓറിയന്റൽ കോൺഗ്രിഗേഷന് നൽകി തീരുമാനത്തിനായി കാത്തിരിക്കുന്നു എന്നാണ് അറിയുവാൻ സാധിച്ചത്‌. വിമത വൈദികർക്കെതിരെ ഉള്ള നടപടി തീരുമാനിക്കാൻ പ്രത്യേക സമിതിയെയും തീരുമാനിച്ചേക്കും. അതിന്റെ ചെയർമാൻ ആയി മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിനെ നിയമിച്ചേക്കും.

Facebook Comments Box

By admin

Related Post