Thu. May 16th, 2024

സംഘടനാ കരുത്തിൽ ബിബിൻ വെട്ടിയാനിക്കും പ്രവീൺ പോളിനും കടുത്തുരുത്തിയിൽ രണ്ടാമൂഴം.

By admin Aug 17, 2023
Keralanewz.com

കടുത്തുരുത്തി :കേരള യൂത്ത് ഫ്രണ്ട് (എം) മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്ന് നടന്ന സംഘടന തിരഞ്ഞെടുപ്പിലും യൂത്ത് ഫ്രണ്ടിന്റെ സംഘടന കരുത്തിന്റെ വിളബരമായിമാറി. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി . വിഭാവനം ചെയ്യുന്ന സെമി കേഡർ സഘടനാ ശൈലിയിലേയ്ക്ക് യൂത്ത് ഫ്രണ്ട് (എം)മാറി. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും ഇലക്ഷൻ പൂർത്തീകരിച്ച ശേഷംനടന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പിൽ ബിബിൻ വെട്ടിയാനി നിയോജകമണ്ഡലം പ്രസിഡണ്ടായും പ്രവീൺ പോൾ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ സംഘടന പ്രവർത്തന പരിചയം ബിബിന് രണ്ടാംഉഴത്തിലേക്ക് വഴിതുറക്കുകയായിരുന്നു. കേരള കോൺഗ്രസ് (എം)ൽ ഉണ്ടായ പ്രതിസന്ധി, മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽഉണ്ടായ പിളർപ്പ് തുടന്ന് അസംബ്ലി ഇലക്ഷനിൽ ഉണ്ടായ പരാജയം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ കടുത്തുരുത്തിയിലെ നേതൃത്വത്തിലേയ്ക്ക് ബിബിൻ വെട്ടിയാനിക്കൽ വരുന്നത്. മാണി വിഭാഗത്തെ സംഘടനാ പ്രവർത്തനത്തിൽ നിഷ്ക്രിയമാക്കാൻ മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മെനഞ്ഞ തന്ത്രം പൊളിച്ച് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാൻ അന്നത്തെ നിയോജകമണ്ഡലം പ്രസിഡന്റ് യുജിൽ കൂവള്ളൂരിനൊപ്പം ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിബിൻ വെട്ടിയാനിക്ക് കഴിഞ്ഞു. പാർട്ടി പിളർന്നപ്പോഴും മുന്നണി മാറ്റമുണ്ടായപ്പോഴും സ്ഥലം എംഎൽഎ എതിർചേരിയിൽ ആയിരുന്നിട്ടു പോലും ഒരു പ്രവർത്തകനെ പോലും വിട്ടുകൊടുക്കാതെ കൂടെ നിർത്തുവാൻ കഴിഞ്ഞത് സഘടനാ മികവിന് തെളിവായി.
യുജിൻ ജോസഫ് ജില്ലാ പ്രസിഡണ്ടായ ശേഷം യൂത്ത് ഫ്രണ്ടിന്റെ അമരത്തേക്ക് വന്ന ബിബിൻ സംഘടന ശക്തമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിബിന്റെയും പ്രവീണിന്റെയും നേതൃത്തത്തിലാണ് ശക്തമായ ചലനാത്മകമായ യുവജന സംഘടനയായി യൂത്ത് ഫ്രണ്ട് എം ഗതകാല പ്രൗഢിയിലേക്ക് തിരിച്ചു പോയത്. മാഞ്ഞൂർ റെയിൽവേ മേൽപ്പാലം സംബന്ധിച്ച് വിഷയത്തിൽ യൂത്ത് ഫ്രണ്ടിന്റെ ശൗര്യം യുഡിഎഫ് കാർ അനുഭവിച്ചറിഞ്ഞു. ഉഴവൂർ മുപ്രാപ്പള്ളി ഹിൽസിൽ നടന്ന മുഴുവൻ ദിന സംഘടന ക്യാമ്പും,മൈക്കുമരുന്നിനെതിരെ നടത്തിയ മോബ്ഫ്ലാഷും, വ്യാപക പ്രചരണങ്ങളും . 100 കണക്കിന് പ്രവർ ആരെ അണിനിരത്തി കടുത്തുരുത്തിയിൽ നടത്തിയ നൈറ്റ് മാർച്ചും കടുത്തുരുത്തി എംഎൽഎയുടെ പൊള്ളയായ വികസന വാഗ്ദാനങ്ങൾക്കെതിരെയുള്ള സമരങ്ങളും 12 മണ്ഡലം കമ്മിറ്റികളെയും കോർത്തിണക്കി നടത്തിയ അനവധി നിരവധി സമര പോരാട്ടങ്ങൾ ബിബിൻ വെട്ടിയാനിയുടെ സംഘാടന മികവി തെളിവായി.കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം)ന്റെ സംസ്ഥാന സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് കടുത്തുരുത്തി. യൂത്ത് ഫ്രണ്ടിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ 2500 പരം പുതിയ അംഗങ്ങളെ സംഘടനയിലേയ്ക്ക് കൊണ്ടുവരാനും കടുത്തുരുത്തിയിലെ ഏറ്റവും കരുത്തുറ്റ യുവജന രാഷ്ട്രീയ സംഘടനയാക്കി യൂത്ത് ഫ്രണ്ട് (എം) നെ മാറ്റുവാനും ബിബിൻ വെട്ടിയായുടെ നേതൃത്വത്തിന് കഴിഞ്ഞു.വാർഡ് തല മുതൽ നിയോജകമണ്ഡലം വരെ ഉള്ള സംഘടന തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത് യൂത്ത് ഫ്രണ്ട് (എം)ന്റെ സംഘടനാ കരുത്ത് വിളിച്ചോതുന്നു. നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെ നേതൃത്വത്തിലും ബിബിൻ സജീവമാണ്.
യുവജന രാഷ്ട്രീയ സംഘടനകൾ അനവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിലും യൂത്ത് ഫ്രണ്ട് (എം) ന് ആഴത്തിൽ വേരൊറപ്പിക്കുവാൻ ഓഫിസ് ചാർജ് സെക്രട്ടറി എന്ന നിലയിൽ പ്രവീൺ പോളിന്റെ സാന്നിധ്യം എടുത്ത് കാണേണ്ടതാണ്. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ KSC (M) ലൂടെ തുടങ്ങി പടിപടിയായി ഉയർന്ന് യൂത്ത് ഫ്രണ്ടിൽ ലെത്തിയ പ്രവീൺ പോൾ യുവജന രാഷ്ട്രീയ രംഗത്തെ പുത്തൻ പ്രതീക്ഷയാണ്. ഇരുവരുടെയും മികവിന്റെ അംഗീകാരം എന്ന നിലയിൽ കടുത്തുരുത്തി യൂത്ത് ഫ്രണ്ട് (എം)നെ നയിക്കാനുള്ള അവസരം ഒരിക്കൽ കൂടി നൽകുമ്പോൾ കൂടുതൽ കരുത്തോടെ മികവോടെ സെമി കേഡർ സംഘടനാ സംവിധാനത്തിൽ കേരള യൂത്ത് ഫ്രണ്ട് (എം) മുന്നോട്ടുപോകുതന്നെ ചെയ്യും.

Facebook Comments Box

By admin

Related Post