Sun. May 19th, 2024

കൊല്ലം ജില്ലയിലെ ജോസഫ് ഗ്രൂപ്പ്‌ പിളർന്നു

By admin Aug 18, 2023 #PJ Joseph
Keralanewz.com

ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാക്കന്മാർ കേരളാ കോണ്ഗ്രസ് (എം)ൽ ചേർന്നു. കേരളാ കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാക്കന്മാർ ജില്ലയിലെ 250ൽ കൂടുതൽ പ്രവർത്തകരുമായി കേരള കോൺഗ്രസ്‌ (എം) ഇൽ ചേർന്നു.സംസ്ഥാന സ്റ്റിയറിങ്ങ്കമ്മിറ്റി അംഗവും കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പഴിഞ്ഞം രാജു, സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം പണയിൽ പാപ്പച്ചൻ, ജില്ലാ ജനറൽ സെക്രെട്ടറിയും സംസ്ഥാന സ്റ്റിയറിങ്ങ്കമ്മിറ്റി അംഗവുമായ ജോണി ചക്കാല, ജില്ലാ ജനറൽ സെക്രട്ടറിമാരായ പേഴുർ ഹരിപ്രസാദ്, കോശി ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ പി ജി ജോൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി മാന്തോട്ടം, വെളിയം മധു, ചവറ അജയകുമാർ, പന്മന അസീസ്, കുണ്ടറ സിദ്ധിക്ക്, മണ്ഡലം പ്രസിഡന്റ്റുമാരായ കെ ഉമ്മച്ചൻ -കൊട്ടാരക്കര, ബെൻസ് ബേബി -ഉമ്മന്നൂർ,ജോൺ റ്റി ജോയ് -മൈലം, എസ് രാധാകൃഷ്ണ പിള്ള വെളിയം, എബ്രഹാം വർ ഗീസ്-എഴുകോൺ, ദിനേശൻ കല്ലുപാലം -കരിപ്ര തുടങ്ങിയ നേതാക്കന്മാരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്‌ (എം) ൽ ചേർന്നു.കൊല്ലത്ത് നടന്ന പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ വിശദീകരണം നൽകി. പഴിഞ്ഞം രാജു , ജോണിചക്കാല, ആദിക്കാട് മനോജ്‌,ഏ ഇഖ്ബാൽകുട്ടി, ചവറ ഷാ,മാത്യു സാം, അഡ്വ രഞ്ജിത് തോമസ്, പേഴുർ ഹരിപ്രദാദ്, തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Facebook Comments Box

By admin

Related Post