International News

ഒന്‍പത് ഭാര്യമാരുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? സെക്സ്നായി ടൈം ടേബിൾ കേട്ടാൽ ഞെട്ടും

Keralanewz.com

ബ്രസീലുകാരമായ ആര്‍തര്‍ ഉര്‍സോ എന്നയാളാണ് ഒന്‍പത് സ്ത്രീകള്‍ക്ക് ജീവിതപങ്കാളിയായി വര്‍ത്തിക്കുന്നത്.തന്റെ ജീവിതപങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെടാന്‍ ഒരു ടൈം ടേബിള്‍ ക്രമപ്പെടുത്തിയിരിക്കുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ബ്രസീലിലെ അറിയപ്പെടുന്ന ഒരു മോഡലാണ് ഇദ്ദേഹം. ‘തുറന്ന പ്രണയം’ ‘ഏക ഭാര്യത്വത്തിനെതിരായ പ്രതിഷേധം’ എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഒന്‍പത് പേരെ ജീവിതസഖിയാക്കിയതെന്ന് ആര്‍തര്‍ പറയുന്നു. ലുവാന കസാക്കിയാണ് ആര്‍തറിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം മാത്രമാണ് നിയമപരമായി നിലനില്‍ക്കുന്നത്. ബാക്കി എട്ട് പേരെയും വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ആ ബന്ധങ്ങള്‍ നിയമപരമല്ല. കാരണം, ബ്രസീലില്‍ ബഹുഭാര്യത്വം ഇതുവരെ നിയമപരമാക്കിയിട്ടില്ല.

Facebook Comments Box