Kerala NewsPolitics

പിസി തോമസിനെയും, ഫ്രാൻസിസ് ജോർജിനെയും, അപു ജോൺ ജോസഫിനെയും വെട്ടി നിരത്തി മോൻസ് ജോസഫ്. ഇത് കർഷക ലോംഗ് മാർച്ചോ, അതോ മോൻസ് ജോസഫിന്റെ ശക്തി പ്രകടനമോ ? ജോസഫ് ഗ്രൂപ്പ് പിളർപ്പിലേക്ക്

Keralanewz.com

കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ പാർട്ടിയിൽ ഒന്നാമനാകാൻ മോൻസ് ജോസഫ്. കർഷക ലോംഗ് മാർച്ചിലൂടെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പിടിമുറുക്കാനാണ് മോൻസിന്റെ കരുനീക്കം. ഇത് പാർട്ടിയുടെ പിള

ർപ്പിലേക്ക് വഴിതെളിക്കും. തിരിച്ചടിക്കാൻ ഫ്രാൻസിസ് ജോർജും പിസി തോമസുമടക്കം നേതാക്കൾ.

കേരള കോൺഗ്രസ്‌ പാർട്ടിയുടെയും കർഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ ജനുവരി 13ന് കോട്ടയത്ത്‌ റബ്ബർ കർഷക ലോംഗ് മാർച്ച്‌ നടത്തുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.
റബറിന്റെ താങ്ങു വില 300രൂപ ആക്കി വർധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കർഷക പ്രക്ഷോപത്തിന്റെ മുന്നോടിയായി കോട്ടയത്ത്‌ റബ്ബർ കർഷക സമര സദസ്സ്സംഘടിപ്പിക്കവേയാണ്
കേരള കോൺഗ്രസ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

റബ്ബർ കൃഷിക്കാരോട് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയും കർഷക വഞ്ചനയും അവസാനിപ്പിക്കണമെന്നും റബ്ബർ കൃഷിക്കാരെ സംരക്ഷിക്കാനുള്ള രക്ഷാ പാക്കേജുകൾ നടപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ലോംഗ് മാർച്ച്‌.

റബ്ബർ കർഷക പ്രക്ഷോഭത്തിന്റെ സംസ്ഥാന തല ഉൽഘാടനം കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ ജനുവരി 12ന് കടുത്തുരുത്തിയിൽ നിർവഹിക്കുന്നതാണ്. റബ്ബർ വില സ്ഥിരത ഫണ്ടിന്റെ അനുകൂല്യം കഴിഞ്ഞ നാലു മാസമായിട്ട് കൃഷിക്കാർക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞിട്ടില്ലാത്തതിന്റെ മുഖ്യ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്.

റബ്ബർ ഉത്പാതക സംഘത്തിൽ ബിൽ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത പ്രതിസന്ധിനിലനിൽക്കുകയാണ്. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലയെന്നു എം എൽ എ കുറ്റപ്പെടുത്തി.

റബ്ബർ വില സ്ഥിരത പദ്ധതി ആട്ടിമറിക്കാനുള്ള കുത്സിത ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന റബ്ബർ കർഷക സമര സദസ്സിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രഹാം മുഘ്യ പ്രഭാഷണം നടത്തി.

പാർട്ടി വൈസ് ചെയർമാൻ കെ എഫ് വർഗീസ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ജെയ്സൺ ജോസഫ്, പാർട്ടി ഉന്നതധികാര സമതി അംഗങ്ങൾ ആയ മാഞ്ഞൂർ മോഹൻകുമാർ, മാത്തുകുട്ടി പ്ലാത്താനം, പ്രിൻസ് ലുക്കോസ്, വി ജെ ലാലി,ബിനു ചെങ്ങളം,ജോർജ് പുളിങ്കാട്,ആന്റണി തുപ്പലഞ്ഞി,അഡ്വ. ചെറിയാൻ ചാക്കോ,രാകേഷ് ഇടപ്പുര,ജോയ് ചേട്ടിശ്ശേരി,സാബു ഉഴുങ്കാലി,സാബു പീടിയെക്കൽ,തങ്കച്ചൻ മണ്ണുശ്ശേരിൽ,എബി പൊന്നാട്ട്,കെ ഓ തോമസ്,സിറിൽ ജോസഫ്,സെബാസ്റ്റ്യൻ കോച്ചേരി,ഷിജു പാ റയിടുക്കിൽ,അഡ്വ. എം ജെ ജോസഫ്, ജോസഫ് ബോനിഫൈസ്, റോയ് ചാണകപ്പാറ,തോമസ് മുണ്ടുവേലി,ബിനോയ്‌ ഉതുപ്പാൻ, അഡ്വ ജോർജ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

അതേസമയം മാര്‍ച്ചില്‍ മറ്റ് പ്രമുഖ നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസും ഒന്നും മാര്‍ച്ചില്‍ ഉണ്ടായിരുന്നില്ല. കോട്ടയത്തെ മീറ്റിംഗിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. പിജെ ജോസഫിന്‍റെ മകന്‍ അപു ജോസഫിനെയും ക്ഷണിച്ചിരുന്നില്ല.

രണ്ടാം നിര നേതാക്കളെ മാത്രം പങ്കെടുപ്പിക്കുന്നത് കൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണെന്നാണ് സൂചന. പിസി തോമസിനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും വെട്ടി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മോന്‍സ് നോമിനേറ്റ് ചെയ്യുന്ന വ്യക്തിയെ കോട്ടയം സീറ്റില്‍ മല്‍സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

പിജെ ജോസഫിനെ നിര്‍ത്തി പരാജയപ്പെട്ടാലും സീറ്റ് കൈവിട്ടു പോകാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. അതുകൊണ്ടുതന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമോ അതിനുമുമ്പു തന്നയോ ജോസഫ് ഗ്രൂപ്പിൽ ഒരു പിളർപ്പ് ഉണ്ടായേക്കും.

Facebook Comments Box