National NewsPolitics

രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി

Keralanewz.com

രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്രയെന്നാക്കി. ഭാരത് ന്യായ് യാത്രയെന്നാരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പേര്.

ഭാരത് ജോഡോയുടെ തുടര്‍ച്ചയായതിനാലാണ് ഈ പേര് മാറ്റം. യാത്രയില്‍ അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തിയട്ടുണ്ട്.

യാത്ര ഈ മാസം 14 ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് ആരംഭിക്കുന്നത്. 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര അവസാനിക്കുന്നത് മുംബൈയിലാണ്.കോണ്‍ഗ്രസ് അധിക്ഷന്‍ മല്ലി കാര്‍ജ്ജുന്‍ ഖര്‍ഗെയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച്‌ 6,200 കിലോമീറ്റര്‍ ബസിലായിരിക്കും യാത്ര ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും.

Facebook Comments Box