LawKerala News

സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കുവാൻ നടപടി

Keralanewz.com

തിരുവനന്തപുരം: വനിതാ -ശിശു വികസന വകുപ്പിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതു സംബന്ധിച്ച്‌ വനിതാ വികസന കോർപ്പറേഷൻ, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവയുടെ പ്രതിനിധികളുടെ യോഗം ആരോഗ്യ, വനിതാ -ശിശുക്ഷേമ വകുപ്പുമന്ത്രി വീണ ജോർജ് പ്രത്യേകം വിളിച്ചു ചേർത്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള വിവിധങ്ങളായ അതിക്രമങ്ങളെ തടയുക, സ്ത്രീധന സമ്പ്രദായത്തിനെ തിരെ യുവജനങ്ങൾക്കിടയിൽ ബോധവത്കരണങ്ങൾ നടത്തുക, ബാലസൗഹൃദ സംസ്ഥാനമാക്കുക എന്നിവയുടെ ലക്ഷ്യപ്രാപ്തിക്കായി വകുപ്പുകളെ തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പരിപാടിയുടെ ഭാഗമായിട്ടാണ് യോഗം നടത്തിയത്. ചർച്ചയിലൂടെ വിവിധ തീരുമാനങ്ങൾ എടുത്തു. ഒരു മാസത്തിനുശേഷം വീണ്ടും കൂടുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തീരുമാനിച്ചു.മന്ത്രി ശ്രീമതി വീണ ജോർജിൻൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കുട്ടി ടീച്ചർ, പെണ്ണമ്മ ജോസഫ് . ആർ.ഗിരിജ, ശ്രീമതി പ്രകാശിനി, ഷൈലജ സുരേന്ദ്രൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ , അഡ്വ: സുനിത, അഡ്വ. ജലജാ ചന്ദ്രൻ , വനിതാക്കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ , അഡ്വ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, വനിതാ കോൺഗ്രസ് ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ് എന്നിവരും ചർച്ചകൾക്ക് നേതൃത്വം നൽകി.

Facebook Comments Box