Mon. Apr 29th, 2024

ടൊവിനോ തോമസിൻ്റെ ഇരട്ട ഗറ്റപ്പുമായി “അന്വേഷി പ്പിൻ കണ്ടെത്തും” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

By admin Jan 5, 2024 #news
Keralanewz.com


ടൊവിനോ തോമസ്സിന്റെ
ഇരട്ട ഗറ്റപ്പുമായി അന്വേഷി പ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്.
പൊലീസ് ഡിപ്പാർട്ട്മെന്റ് മെന്റിൽൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാതത്തെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചെറുപ്പത്തിന്റെ ആവേശവും , ആത്മാർത്ഥതയും ഒക്കെ കോർത്തിണക്കിയാണ് ഈ കഥാപാതത്തെ യവ്വനത്തിന്റെ പ്രതീതിയായി അവതരിപിക്കുന്നത്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രേക്ഷകനെ ഉദ്യേഗ ത്തിന്റെ മുൾമുനയിൽ നിർത്തും വിധത്തിലുള്ള മുഹൂർത്തങ്ങളോടെയാണ് ഈ ചിത്രത്തിന്റെ അവതരണം
പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ
ആനന്ദിന്റെ മുന്നിലുള്ളത്
ആ കേസിന്റെ അന്വേഷണങ്ങൾക്കിടയിലെ ദുരൂഹതകൾ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമാകുന്നു.
എഴുപതോളം വരുന്ന താരനിര , നൂറോളം ദിവസം നീണ്ടു നിന്ന ചിതീകരണം, വലിയ മുതൽ മുടക്ക്..
സമീപകാലത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രം
സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ് ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, കേട്ടയം നസീർ, അർത്ഥനാ ബിനു, ജയ്സ് ജോർജ് . അശ്വതിമനോഹരൻ. റീനി ശരണ്യ.എന്നിവരും പ്ര മഴധാന താരങ്ങളാണ്
ജിനു വി.ഏബ്രഹമിൻ്റെ താണ് തിരക്കഥ
ഗാനങ്ങൾ – സന്തോഷ് വർമ്മ
സംഗീതം _സന്തോഷ് നാരായണൻ
ഛായാഗ്രഹണം – ഗൗതം ശങ്കർ.
എഡിറ്റിംഗ് – സൈജു ശീധർ.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റും – ഡിസൈൻ സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
തീയേറ്റർ ഓഫ്ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമ യുടെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

Facebook Comments Box

By admin

Related Post