മൂന്ന് മുന്‍സിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകളാകും; പഞ്ചായത്തുകളെ വിഭജിച്ച് എണ്ണം വര്‍ദ്ധിപ്പിക്കും; സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാനൊരുങ്ങി വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപഞ്ചായത്തുകള്‍, മുൻസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാൻ തീരുമാനം
വലിയ ഗ്രാമ പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം 10 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതിനനുസരിച്ച് വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇതോടെ ഇപ്പോള്‍ നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകള്‍ എന്നതില്‍ നിന്നും 1000-ന് മുകളിലാകും എണ്ണം.
ഇതില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലാകും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുക. പുതിയ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷൻ ആക്കുന്നതിന് യോഗ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവയിലെ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
ജനസംഖ്യ, വരുമാനം, വിസ്തൃതി എന്നിവ അടിസ്ഥാനമാക്കിയാകും വിഭജനം നടക്കുക. വരുമാനമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിഭജനത്തിന് പരിഗണിക്കില്ല. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളും ഏതാനും മുനിസിപ്പാലിറ്റികളും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളില്‍ നിലവിലുള്ള സാഹചര്യം തുടരും.