Kerala News

സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രചാരണം തെറ്റാണെന്ന് അച്ചു ഉമ്മന്‍. വി ഡി സതീശന്റെ നിലപാടുകളോട് കോൺഗ്രസ്സിൽ എതിർപ്പ്

Keralanewz.com

ഇടത് സ്ഥാനാർത്ഥിയെ നാലാം കിട നേതാവ് എന്ന് വിളിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. നാലാം കിട നേതാവിനോടൊന്നും കോൺഗ്രസ്സ് സംവാദം നടത്തില്ല എന്നാണ് സതീശൻ തുറന്നടിച്ചത്. എന്നാൽ ഇത്‌ ഇടത് മുന്നണി മണ്ഡലത്തിൽ ചർച്ച ആക്കിയപ്പോൾ പ്രതിരോധത്തിൽ ആയത് ചാണ്ടി ഉമ്മനാണ്. യഥാർത്ഥത്തിൽ കെപിസിസി പ്രസിഡന്റ്‌ ചുമതല ഏൽപ്പിച്ചത് എ ഗ്രൂപ്പ്‌ പ്രധിനിധി ആയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യെ ആണ്. എന്നാൽ അദ്ദേഹത്തിന് യാധൊരു പ്രാധാന്യവും നൽകാതെ തന്റെ ഇഷ്ട പ്രകാരം ആണ് വി ഡി സതീശൻ പെരുമാറുന്നത്. കോട്ടയത്തു തമ്പടിച്ചിരിക്കുന്ന സതീശൻ സീനിയർ ഡിസിസി അംഗങ്ങളോട് പോലും ബഹുമാനം കാണിക്കുന്നില്ല എന്ന് പരാതി ഉണ്ട്.

ഈ അവസരത്തിൽ ആണ് ഉമ്മൻ ചാണ്ടിയുടെ മകളും മുൻ കെ എസ് യു നേതാവുമായ അച്ചു ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മന്‍ പ്രതികരിച്ചു.പുതുപ്പള്ളിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കറിയാം ഈ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയില്‍ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

പത്തനംതിട്ട പാർലമെന്റ് സീറ്റിൽ അച്ചു ഉമ്മൻ സ്ഥാനാർത്ഥി ആവുമെന്നും എ ഗ്രൂപ്പ്‌ പ്രതിനികൾ കരുതുന്നു.

Facebook Comments Box