Kerala News

ചെങ്ങന്നൂരില്‍ ഭാര്യയുടെ കാമുകന്‍റെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് വെടിവെച്ചു, ആര്‍ക്കും പരാതിയില്ല

Keralanewz.com

തിരുവല്ല: ചെങ്ങന്നൂരില്‍ ഭാര്യയുടെ കാമുകനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് വെടിവെച്ചു. എയര്‍ ​ഗണ്‍ ഉപയോ​ഗിച്ചാണ് വെടിവെച്ചത്. വെടിയേറ്റയാള്‍ക്ക് സാരമായ പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വടവാതൂര്‍ സ്വദേശിയായ നാല്‍പ്പത്തിയാറുകാരനാണ് വെടിയുതിര്‍ത്തത്.

ഇയാളുടെ ഭാര്യയുമായി വെടിയേറ്റയാള്‍ ഒന്നിച്ച്‌ താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

വെടിയേറ്റയുടന്‍ ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം വലിയ ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് അതിവേ​ഗം തിരികെ പോയി.

പിന്നീട് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. വെടിവെച്ചയാളും ഭാര്യയും തമ്മില്‍ വിവാ​ഹ മോചനത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്.

ഇരുവരും ഏറെ നാളായി വ്യത്യസ്ഥ ഇടങ്ങളിലാണ് താമസിക്കുന്നത്. വിഷയം വാര്‍ത്താ പ്രാധാന്യം നേടിയതോടെ പൊലീസ് അന്വേഷണം നടത്തിയേക്കും.

Facebook Comments Box