FilmsKerala News

നടി നവ്യ വിവാഹ മോചിതയാകുന്നുവോ-അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭർത്താവ്;

Keralanewz.com

നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ താരം വാർത്തകളിൽ നിറയാൻ തുടങ്ങി. സച്ചിൻ സാവന്തുമായുള്ള ബന്ധംകൊണ്ടാണ് നവ്യയെ ചോദ്യം ചെയ്തത്. ഈ കഴിഞ്ഞ തിരുവോണത്തിൽ ഭർത്താവുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നതിന് നവ്യയോട് സോഷ്യൽ മീഡിയ ചോദ്യങ്ങളുമായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യ നായർ.ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, നന്ദനം, കല്യാണരാമൻ, വെള്ളിത്തിര, ഗ്രാമഫോൺ, അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് നവ്യ.

സോഷ്യൽ മീഡിയയുടെ കുത്തിതിരുപ്പ് ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിരിക്കുന്നത്. നവ്യയല്ല, ഭർത്താവ് സന്തോഷാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ മുനയൊടിച്ചിരിക്കുന്നത്. നവ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് സന്തോഷ് പങ്കുവച്ചിരിക്കുന്നത്. ബീച്ചിൽ നിന്നുമുള്ള കുടുംബ ചിത്രം പങ്കുവച്ച് സന്തോഷം ഓണാശംസ നേരുകയായിരുന്നു. ഇതോടെ ഇനി ആരും വിവാഹ മോചനത്തെക്കുറിച്ച് ചോദിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

Facebook Comments Box