2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി.
മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും അദ്ദേഹം തുറന്നടിച്ചു.
2020ല്‍ ചൈന എല്‍എസി (ലൈൻ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ പരിഹസിച്ചു. മോദിയുടെ ഈ നുണ വലിയ തെറ്റാണ്. അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി20 മീറ്റില്‍ ഷി ജിൻ പിങ്ങിന് മുന്നില്‍ മോദി കുമ്ബിടുന്നത് നമുക്ക് കാണാം. സ്വാമി പറഞ്ഞു
Facebook Comments Box