യു ഡീ എഫിലെ രണ്ടു എം എൽ എമാരെ വല വീശി ബിജെപി. ഒരാൾക്ക് കോട്ടയം സീറ്റും മറ്റൊരാൾക്ക് സഹമന്ത്രി സ്ഥാനവും ഓഫർ.
നിയമ സഭാ തിരഞ്ഞെടുപ്പിൽ കടുത്ത തോൽവി ഏറ്റു വാങ്ങിയ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയിൽ. കോട്ടയം ജില്ലയിൽ നിന്നുള്ള രണ്ടു യു ഡീ എഫ് എം എൽ എ മാർ ബിജെപി യുമായി ചർച്ച നടത്തി എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം.
ബിജെപി യുടെ പ്രാദേശിക നേതൃതവുമായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അവർ ഈ വാർത്ത നിഷേധിച്ചുമില്ല. യു ഡീ ഇഫിൽ കടുത്ത അതൃപ്‌തി ഉള്ള ഈ രണ്ടു നേതാക്കളും ബിജെപി മുന്നണി യുടെ ഭാഗമായി ഉടൻ തന്നെ വരുമെന്ന് ആണ് ബിജെപി പ്രധിനിധി വ്യക്തമാക്കിയത്.
ഇതിൽ ഒരു എം എൽ എ ക്ക് കോട്ടയം പാർലമെന്റ് സീറ്റും, തന്റെ പേരിലുള്ള കേസുകളുടെ പിൻവലിക്കലുമാണ് പ്രാഥമിക ഓഫർ. അഥവാ ഇനി തോറ്റാൽ, ഗവർണ്ണർ സ്ഥാനവും നൽകിയേക്കും.
രണ്ടാമത്തെ എം എൽ എ, നിരവധി വട്ടം ബിജെപി യുമായി ചർച്ചകൾ നടത്തിയ ആളാണ്. നിയമ സഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ബിജെപി വോട്ട് വാങ്ങിയാണ് നിസാര വോട്ടുകൾക് വിജയിച്ചത് എന്നും മുഖ്യധാരാ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ പാർട്ടി യുടെ നേതാവിന്റെ മകനെ പാർട്ടി ചെയർമാൻ ആയി കൊണ്ടുവരാൻ ഉള്ള ഒരു വിഭാഗം നേതാക്കളുടെ ശ്രമം അദ്ദേഹത്തെ അസ്വസ്ഥൻ ആക്കിയിരുന്നു. കൂടാതെ മറ്റ് പാർട്ടികളിൽ നിന്നും വലിഞ്ഞു കയറിയ ചില നേതാക്കൾ ആണ് അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്നത് എന്നതും ഈ എം എൽ എ യെ അസ്വസ്ഥൻ ആക്കിയിരിന്നു. തുടർന്ന് ജോസ് കെ മാണിയുമായി ഇദ്ദേഹം ചർച്ച നടത്താൻ ശ്രമിച്ചു എങ്കിലും പരാജയപെട്ടു. പിന്നീട് ആണ് ബിജെപി യുമായി ഇദ്ദേഹം ചർച്ച നടത്തുകയും, ചർച്ച വിജയിക്കുകയും ചെയ്തത്. ഇദ്ദേഹം ബിജെപി യിലേക്ക് മാറിയാൽ, സഹ മന്ത്രി സ്ഥാനവും, പിന്നീട് രാജ്യ സഭാ സീറ്റും ആണ് വാഗ്ദാനം. ഇദ്ദേഹത്തോടൊപ്പം പാർട്ടിയിലെ രണ്ടു മുൻ എംപി മാരും കണ്ടേക്കുമെന്ന് പറയപ്പെടുന്നു.