Sun. May 19th, 2024

ഇന്ന് കര്‍ക്കടക വാവുബലി: പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണം

By admin Jul 28, 2022 #news
Keralanewz.com

തിരുവനന്തപുരം: കര്‍ക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണം തുടങ്ങി. മരിച്ച്‌ പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മമാണ് ബലിയിടല്‍.കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ സ്നാനഘട്ടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷവും ബലിതര്‍പ്പണം വീടുകളിലായിരുന്നു നടത്തിയത്. ബുധനാഴ്ച രാത്രി 7.30 മുതല്‍ നാളെ രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു

Facebook Comments Box

By admin

Related Post