കെഎസ്‌ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 12 പേര്‍ക്കു പരിക്ക്
കാഞ്ഞിരപ്പള്ളി: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ ദേശീയപാതയില്‍ വെളിച്ചിയാനി പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തത്തുടര്‍ന്നു നിയന്ത്രണംവിട്ട സ്വകാര്യബസ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കു ഇടിച്ചുകയറി.
[10:04 AM, 9/2/2023] Staf: സാരമായി പരിക്കേറ്റ വണ്ടിപ്പെരിയാര്‍ ഗ്രാന്‍വി എസ്റ്റേറ്റില്‍ വെള്ളയമ്മ, പാറത്തോട് ഷമീം മന്‍സിലില്‍ ഷഹനാസ് കെ. ജിന്ന എന്നിവരെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ കടയുടമ വെളിച്ചിയാനി പോത്തനാമല തങ്കച്ചന്‍, മുണ്ടക്കയം പരത്തോലിയില്‍ പി.എസ്. ആതിര, മുണ്ടക്കയം താന്നിക്കല്‍ ആശ, വണ്ടിപ്പെരിയാര്‍ ഗ്രാന്‍വി എസ്റ്റേറ്റില്‍ രോഹിണി, ഇഞ്ചിയാനി നിരപ്പേല്‍ ജിബി, പാറത്തോട് വള്ളിയാങ്കല്‍ പ്രീത സിബി, ഊരയ്ക്കനാട് പൊരിയത്ത് മെറിന്‍ തോമസ്, കൂട്ടിക്കല്‍ അരുവിക്കല്‍ പുഷ്പമ്മ, പഴൂത്തടം പോതമല അജയകുമാര്‍, അമയന്നൂര്‍ കടുവാതറക്കുന്നേല്‍ ധന്യ എന്നിവരെ പ്രഥമചികിത്സ നല്‍കി വിട്ടയച്ചു.
[10:04 AM, 9/2/2023] Staf: മുണ്ടക്കയത്തുനിന്നു കൊന്നക്കാടിനു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും കോട്ടയത്തുനിന്ന് ഇളംകാടിനു പോവുകയായിരുന്ന സെറ ബസുമാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ ബസിടിച്ച കടയ്ക്കും നാശനഷ്ടമുണ്ടായി.