ന്യൂഡല്‍ഹി ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ന്യൂഡല്‍ഹി :ഡല്‍ഹി ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ദളിത് വിദ്യാര്‍ത്ഥി അനില്‍ കുമാര്‍ (21) ആണ് മരിച്ചത്.
ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്ബ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയാണ് അനില്‍. ഹോസ്റ്റലില്‍ ജീവൻ ഒടുക്കിയ നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. സെമസ്റ്റര്‍ പരീക്ഷകള്‍ വിജയിക്കാൻ കഴിയാത്ത വിഷമത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി ഐ ഐ ടിയില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്.
Facebook Comments Box