ചാണ്ടി ഉമ്മൻ കെ.എം മാണിയുടെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുഗ്രഹം തേടി
പാലാ: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾക്ക് ഇടയിൽ ചാണ്ടി ഉമ്മൻ, പാലാ കത്തീഡ്രൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാണിസാറിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുഗ്രഹം തേടി
ഐക്യ ജനാധിപത്യ മുന്നണിയുടെ എക്കാലത്തെയും കരുത്തനായ നേതാവായിരുന്നു മാണി സാർ എന്ന് ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. അപ്പയും മാണിസാറും തമ്മിലുള്ള സൗഹൃദം വാക്കുകൾക്ക് അതീതമായിരുന്നു.
ജനാധിപത്യത്തിന്റെ കാവലാളുകളായി, കാരുണ്യത്തിന്റെ പ്രവാചകരായി, ഭരണാധികാരത്തിന്റെ ഗുണം, തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളിലേക്ക് എത്തിക്കാൻ രണ്ട് പേരും ഉത്സാഹത്തോടെ പ്രവർത്തിച്ചു.
ഇക്കൂട്ടത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബും അവരോട് ഒപ്പം ചേർന്ന് നിന്ന് സഹകരിച്ചു. അവരുടെ കൂട്ടായ തീരുമാനത്തിൽ ഉരുത്തിരിഞ്ഞു വന്ന”കാരുണ്യ” പദ്ധതി നൂറുകണക്കിന് രോഗികൾക്ക് ആശ്വാസം നൽകിയത് നമ്മുടെ മുന്നിലുണ്ട്.
യുഡിഎഫി ന്റെ എല്ലാ മന്ത്രിമാരും നേതാക്കളും ജനങ്ങൾക്ക് വേണ്ടി ജനനന്മയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചവരായിരുന്നു. ആരെയും മാറ്റി നിർത്താൻ പറ്റത്തില്ല

മൂന്ന് കുഞ്ഞുഞ്ഞുമാരാണ് കേരളത്തിലെ കാര്യങ്ങൾ തീരുമാനിയ്ക്കന്നത് എന്ന് കളിയായി പറഞ്ഞിരുന്നത് ,കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന തന്റെ അപ്പയെയും കുഞ്ഞുമാണി എന്ന് വിളിക്കുന്ന മാണിസാറിനെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉദ്ദേശിച്ചായിരുന്നു.
ഘടക കക്ഷികളിലെ മന്ത്രിമാർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നൽകിയിരുന്നു എന്നതിന് തെളിവായിരുന്നു അത്.
കേരളത്തിലെ എണ്ണം പറഞ്ഞ ഒട്ടേറെ വികസന പദ്ധതികൾക്ക് അംഗീകാരവും അനുമതിയും നൽകി, സമയബന്ധിതമായി പൂർത്തിയാക്കാൻ യുഡിഎഫി ന് സാധിച്ചു എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയുടെ മരണം മൂലം ഉണ്ടായ സഹതാപത്തിൽ ജയിച്ചു കയറാം എന്ന യുഡിഫ് ന്റെ
വിശ്വാസത്തെയെല്ലാം കാറ്റിൽ പറത്തിയാണ് എൽ ഡി ഫ് പ്രചാരണത്തിൽ മുന്നേറുന്നത്. ഇത് മനസിലാക്കി ചാണ്ടി ഉമ്മൻ അവസാന അടവ് എന്ന നിലയിൽ കേരള കോൺഗ്രസ് മാണിക്കാരുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പാലായിൽ കെ എം മാണിയുടെ കല്ലറയിലും എത്തിയത്. പുതുപ്പള്ളിയുടെ വികസനമില്ലായ്മാ ചർച്ച ആക്കിയും പഴുതുകൾ അടച്ചുള്ള പ്രചാരണവും കേരള കോൺഗ്രസ് മാണിക്കാരുടെ ശക്തമായ പിന്തുണയിലും ജെയ്ക്ക് ന്റെ പ്രചാരണം അവസാന ഘട്ടത്തിൽ ആണ്. കേരള കോൺഗ്രസിന്റെ വോട്ടുകളിലൂടെയാണ് ഉമ്മൻ ചാണ്ടി ജയിച്ചു വന്നിരുന്നത്. ഇതൊക്കെ മനസിലാക്കി അവസാന ഘട്ടത്തിൽ യുഡിഫ് ക്യാമ്പിൽ ഉണ്ടായ വളരെ വലിയ ആഘാതത്തിന്റെ ഫലമാണ് ചാണ്ടി ഉമ്മനെ പാലായിൽ കെ എം മാണിയുടെ കല്ലറയിലും എത്തിച്ചത്.
അയർക്കുന്നം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ. കെ. രാജു, പുതുപ്പള്ളി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ.ബി.ഗിരീശൻ തുടങ്ങിയവർ ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു