തൊടുപുഴയിൽ വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.
ഇടുക്കി : തൊടുപുഴയിൽ വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞക്കര സ്വദേശികളായ സലിം-മധുജ ദമ്പതികളുടെ മകൾ സഫ്ന സലിം (21) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങൾക്കൊപ്പം വളഞ്ഞങ്ങാനത്തുള്ള വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു സഫ്ന വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുകയായിരുന്ന സഫ്ന കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് സഫ്ന.
Facebook Comments Box