Kerala News

ബൂസ്റ്റർ ചായ കുടിച്ച് മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും, സ്ത്രീ ശാക്തീകരണത്തെ അഭിനന്ദിച്ച് യാത്ര തുടർന്നു..

Keralanewz.com

അടൂർ ബൈപാസിലുള്ള ബൂസ്റ്റർ ചായക്കടയിലേക്ക് അപ്രതീക്ഷിതമായി മന്ത്രി റോഷി അഗസ്റ്റിനിനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും കടന്നുവന്നപ്പോൾ കട ഉടമസ്ഥയായ ശില്പ തെല്ലൊന്ന് അമ്പരന്നെങ്കിലും രണ്ടു പേർക്കും ഉഗ്രൻ ചായ നൽകി സൽക്കരിച്ചു. ഒപ്പം വിശേഷങ്ങളും പങ്കുവച്ചു.

ലോക്ഡൗൺകാലത്ത് ഗൾഫിൽ ഭർത്താവിനു തൊഴിൽ നഷ്ടപ്പെട്ടു. ഇനിയെന്തു ചെയ്യണമെന്നുള്ള ചിന്തയിലാണ് ബുസ്റ്റർ ചായ എന്നൊരു സ്റ്റാർട്ടപ്പിനെക്കുറിച്ച് ചിന്തിച്ചതെന്നു BSC ബിരുദധാരിണിയായ ശില്പ പറഞ്ഞു. 5 രൂപയിൽ തുടങ്ങി 40 രൂപയിൽ അവസാനിക്കുന്ന വ്യത്യസ്ഥങ്ങളായ രുചിയിലുള്ള ചായകൾ ബൂസ്റ്റർ ചായ എന്ന ചായക്കടയുടെ പ്രത്യേകതയാണ്.

ആദ്യത്തെ കട കോന്നിയിൽ തുടങ്ങി ഇപ്പോൾ അഞ്ചുശാഖകൾ ഉണ്ട്. അടുത്ത ദിവസം പുതിയൊരു കൗണ്ടർ കൂടി ആരംഭിക്കുകയാണന്ന് ശില്പ പറഞ്ഞു.
ശില്പയുടെയും കുടുംബത്തിന്റെയും പരിശ്രമങ്ങളെ രണ്ടു പേരും അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണം എന്നു പറയുന്നത് ഇത്തരം ചെറുത്തുനിൽപ്പിലൂടെയും സാധിക്കുമെന്നതിന്റെ തെളിവാണ് ശില്പയുടെയും കുടുംബത്തിന്റെയും ബൂസ്റ്റർ ചായ നൽകുന്ന സന്ദേശമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കുവാൻ തലേന്നു തന്നെ പുറപ്പെട്ടതായിരുന്നു മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ എൻ ജയരാജും

Facebook Comments Box