Wed. Nov 6th, 2024

മലയാളി യുവാവിന്റ മരണത്തിൽ സ്തബ്ദരായി ബർലിംഗ്ടൺ മലയാളി സമൂഹം

By admin Sep 4, 2023 #pravasi
Keralanewz.com

ടൊറന്റോ: ബർലിംഗ്ടണിൽ മലയാളി യുവാവ് മരിച്ചു. പരേതനായ കേരളാ കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ മകൻ അതുൽ ( 30 ) ആണ് മരിച്ചത്. ബർലിംഗ്ടണിലെ ബ്രാന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച അതുൽ ഒന്റാരിയോയിലെ കിച്ചനറിലാണ് താമസം. അതു ലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ടൊറന്റോ ഹോസ്പിറ്റലിലേക്ക് മാറ്റി. കണ്ണൂരിലെ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയാണ് അതുൽ . ഭാര്യ: ഡോ. ജീവ, അമ്മ : ശോഭ , സഹോദരങ്ങൾ: അലിൻ ,അഖിൽ, മരിയ.

Facebook Comments Box

By admin

Related Post