Fri. May 17th, 2024

കൗമാര പ്രായത്തിലെ പ്രണയവും വിവാഹവും പരാജയത്തിലേക്കു നീങ്ങുന്നത് എന്തു കൊണ്ടാണ്?.

By admin Sep 5, 2023
Keralanewz.com

കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളിലെ ഹോർമോൺ ഗ്രന്ധികൾ പ്രവർത്തന ക്ഷമമാകുന്നു. പ്രണയ വികാരങ്ങൾ ഉത്തേജിക്കപെടുന്നു. എതിർ ലീഗത്തിൽപ്പെട്ടവരോട് , സംസാരിക്കുവാനും അടുക്കുവാനും താൽപര്യമേറുന്നു.

▪️ തന്നോട് അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്ന ആളോട് പ്രത്യേകമായ ഒരു താത്പര്യo തോന്നാം. തന്നെ ഇഷ്ടമാണെന്നു പറയുന്ന ആളോടു സ്വന്തം മാതാപിതാക്കളെക്കാൾ പ്രാധാന്യം നൽകുന്നത് സ്വാഭാവികമാണ്.

▪️ പ്രണയ ബന്ധo ശരിയായി തന്നെ മുന്നോട്ടു പോകണമെങ്കിൽ മൂന്നു ഘടകങ്ങൾ ഒത്തുചേരണം.
ഒന്നാമതായി ഇരുവരുടേയും മനസ്സുകൾ തമ്മിലുള്ള ഇഴയടുപ്പം, (Intimacy) രണ്ടാമതായി ശാരീരികമായ സാമീപ്യം (Passion) .. മൂന്നാമതായി ഇപ്പോഴത്തെ ഈ പ്രണയ ബന്ധം ദീർഘകാലം നിലനിർത്തിക്കൊണ്ട് പോകണമെന്നുള്ള അതിയായ ആഗ്രഹം . (Commitment) . എന്നിവയാണി ഘടകങ്ങൾ.

▪️ പല പ്രണയങ്ങളിലും ഇവയിൽ ഒന്നോ രണ്ടോ ഘടകങ്ങൾ മാത്രമേ ഉണ്ടാകു. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ വരുന്നതും മാതാപിതാക്കളുടേയും ബന്ധു ജനങ്ങളുടേയും സഹകരണമില്ലായ്മയും, ഇരുവരുടേയും പക്വത കുറവും കൂടിയാകുമ്പോൾ പ്രണയം വിവാഹത്തിലേക്കു നീങ്ങുകയില്ല. നിങ്ങിയാൽ തന്നെ പ്രശ്നങ്ങൾക്കു തുടക്കമിട്ടേക്കാം.

▪️ വിവേകം ഉദിച്ചിട്ടില്ലാത്ത കാലത്തെ പ്രണയവും, ഒളിച്ചോട്ടവും തുടർന്നുള്ള വിവാഹവും ചുരുങ്ങിയ കാലത്തിനുള്ളിൽ പരാജയത്തിലേക്ക് നീങ്ങാൻ ഇടയാക്കിയേക്കാം.

▪️ പ്രണയം നല്ല വികാരമെങ്കിലും സ്വപ്ന ലോകത്ത് വിരാജിക്കരുത്. യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ടുള്ള പ്രണയവും വിവാഹവുമാണ് നല്ല കുടുമ്പ ജീവിതത്തിനു വേണ്ടതെന്നു ഓമ്മപ്പെടുത്തട്ടെ!.

Facebook Comments Box

By admin

Related Post