Kerala News

പുതുപ്പള്ളി സന്ദര്‍ശനത്തിനിടെ യു.ഡി.എഫുകാര്‍ സ്നേഹം പങ്കുവെച്ചത് തന്നെ അത്ഭുതപ്പെടുത്തി’ : കെ.ബി ഗണേഷ് കുമാര്‍

Keralanewz.com

കൊല്ലം : പുതുപ്പള്ളി സന്ദര്‍ശനത്തിനിടെ യു.ഡി.എഫുകാര്‍ സ്നേഹം പങ്കുവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.
കൊല്ലം : പുതുപ്പള്ളി സന്ദര്‍ശനത്തിനിടെ യു.ഡി.എഫുകാര്‍ സ്നേഹം പങ്കുവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.
രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി ആളുകള്‍ കാണിക്കുന്ന സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതായിരുന്നു രാഷ്ട്രീയത്തില്‍ വരുമ്ബോള്‍ താൻ സ്വപ്നം കണ്ടത്. അത് യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിസ്ഥാനം സംബന്ധിച്ച്‌ എല്‍.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. തന്നോടോ തനിക്കോ ആരോടും താല്‍പര്യ കുറവില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടോ?. പാവപ്പെട്ട താൻ ഒരു വശത്തിലൂടെ പോകുകയാണെന്നും കെ.ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Facebook Comments Box