മരണനിരക്ക് 28 ശതമാനം വര്‍ധിച്ചു; കാൻസര്‍ ബാധിതരാവുന്നവരില്‍ ഭൂരിഭാഗവും 50 വയസിന് താഴെയുള്ളവരെന്ന് പഠനം
ലോകത്ത് പുതുതായി കാൻസര്‍ ബാധിക്കുന്നവരില്‍ ഭൂരിഭാഗവും 50 വയസിന് താഴെയുള്ളവരെന്ന് പഠനം. പുതുതായി കാൻസര്‍ കണ്ടെത്തുന്ന 50 മരണം 21 ശതമാനവും വര്‍ധിക്കും. നാല്‍പ്പതുകളിലുള്ളവരാണ് ഏറ്റവും അപകടസാധ്യതയിലുള്ളതെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ (ഓങ്കോളജി) പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
രോഗികളുടെ എണ്ണം 1990ലെ 18.2 ലക്ഷത്തില്‍നിന്ന് 2019ല്‍ 32.6 ലക്ഷമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ മരണനിരക്ക് 28 ശതമാനം വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിനിടെയുള്ള കണക്കുകളാണ് പഠനത്തിലുള്ളത്.
Facebook Comments Box