CRIMEKerala News

പോക്സോ കേസ് : കോട്ടയം, കടുത്തുരുത്തിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ .

Keralanewz.com

കടുത്തുരുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന നന്ദുകുമാർ(25), ഏറ്റുമാനൂർ വെട്ടിമുകൾ ജവഹർ കോളനിയിൽ,പേമലമുകളേല്‍ വീട്ടിൽ മഹേഷ് എം(26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. നന്ദുകുമാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. നന്ദുകുമാറും ബന്ധുവായ മഹേഷും ചേർന്നാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ചതിനാണ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Facebook Comments Box