Kerala NewsPolitics

വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിനുശേഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞു. മുന്നണികൾ ആശങ്കയിൽ .

Keralanewz.com

കോട്ടയം :നാടാകെ ഇളക്കിമറിച്ച പ്രചാരണം കൊണ്ട് പരമാവധിപേരെ പോളിംഗ് ബൂത്തില്‍ എത്തിച്ച മുന്നണികള്‍ക്കിനി കൂട്ടിക്കിഴിച്ച്‌ പ്രതീക്ഷകള്‍ രേഖപ്പെടുത്തിവക്കുന്ന രണ്ട് ദിനങ്ങള്‍.

68 ശതമാനം പോളിംഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ണ്ണം. മറ്റന്നാള്‍ നടക്കുന്ന വോട്ടെണ്ണലില്‍ മുന്നണികള്‍ വിജയപ്രതീക്ഷയിലാണ്.

നാല്‍പതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്ബോള്‍ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എല്‍ഡിഎഫ്. പോളിംഗ് പൂര്‍ത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മന്‍ മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്ബിന്റെ വിലയിരുത്തല്‍. പുതുപ്പള്ളിയില്‍ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.

എന്നാല്‍ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിനൊപ്പം വികസന വിഷയങ്ങളില്‍ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വീ. ബൂത്തുകളില്‍ നിന്നും സമാഹരിച്ച വോട്ട് കണക്കുകള്‍ ഇരുമുന്നണി നേതൃത്വങ്ങളും ഇന്ന് വിശദമായി വിലയിരുത്തും.

Facebook Comments Box