Kerala NewsLocal NewsNational News

പുതുപ്പള്ളി നിയോജകമണ്ഡലം എക്സിറ്റ് പോൾ ഫലം -ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലം

Keralanewz.com

കോട്ടയം : സ്പെഷ്യൽ എഡീഷൻ

പുതുപ്പള്ളി നിയോജകമണ്ഡലം ഈയിടെ പതിവിന് വിപരീതമായി വാശി ഏറിയ ഒരു മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്…53 വർഷങ്ങൾ എതിരാളികൾ ഇല്ലാതെ, അനായാസേന വിജയിച്ചു കയറിയ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ആഗതമായ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകന് ജയം ഏകദേശം ഉറപ്പാണേലും അനായസേന വിജയം ആകില്ല എന്നാണ് കേരള ന്യൂസിന്റെ കണ്ടെത്തലിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്…

ഓരോ പഞ്ചായത്തിലെയും ലീഡ് നില പരിശോധിക്കാം…

1) അയർക്കുന്നം

അയർക്കുന്നം പഞ്ചായത്ത്‌ എല്ലായ്പോഴും ഉമ്മൻ ചാണ്ടിക്ക് നല്ല രീതിയിൽ ലീഡ് സംഭാവന ചെയ്തിരുന്ന ഒരു പഞ്ചായത്ത്‌ ആണ്… ഒപ്പം കേരള കോൺഗ്രസിന് ന്യായമായ വോട്ട് വിഹിതവും ഇവിടെയുണ്ട്…ചാണ്ടി ഉമ്മന് നല്ല രീതിയിൽ ലീഡ് കോൺഗ്രസുകാർ പ്രതീക്ഷിക്കുന്ന ഈ മണ്ഡലത്തിൽ എന്നാൽ ഇഞ്ചോടിഞ്ഞു പോരാട്ടമാണ് നടന്നിരിക്കുന്നത്…ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം ഈ പഞ്ചായത്തിൽ ബിജെപി യെക്കാൾ വോട്ട് ആം ആദ്മി പാർട്ടി നേടും എന്നതാണ്… ആം അദ്മി യുടെ സ്‌ക്വാഡ് വർക്ക്‌ ഏറ്റവും കൂടുതൽ നടന്നത് അയർക്കുന്നം പഞ്ചായത്തിൽ ആയിരുന്നു..

UDF – 46%

LDF – 43%

BJP – 5%

AAP – 6%

2) അകലക്കുന്നം

അകലക്കുന്നവും മുൻ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയെ ഒരുപാട് പിന്തുണച്ച മണ്ഡലമാണ്…കോൺഗ്രസിനോടൊപ്പം കേരള കോൺഗ്രസ്സും ഒരുപോലെ ശക്തമായ ഈ മണ്ഡലത്തിൽ പോളിങ് വിചാരിച്ച രീതിയിൽ ഉയരാതിരുന്നത് വലതു ക്യാമ്പിനെ തെല്ലൊന്നു നിരാശരാക്കിയെങ്കിലും ചാണ്ടി ഉമ്മൻ നേരിയ ലീഡ് നേടുന്നു എന്നാണ് കേരള ന്യൂസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്…

UDF – 47%

LDF – 43%

BJP – 8%

Others – 2%

3) കൂരോപ്പട

സിപിഎം ന് കാര്യമായ സ്വാധീനമുള്ള കൂരോപ്പട പഞ്ചായത്ത്‌ കാലങ്ങളായി വികസന മുരടിപ്പ് നേരിടുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയെ അവസാന കാലം വരെ കൈ വീട്ടിരുന്നില്ല… ഇത്തവണ അദ്ദേഹത്തിന്റെ മകനെയും തുണയ്ക്കുന്നുണ്ടെങ്കിലും അത്ര ഈസി walkover അല്ല എന്നാണ് വ്യക്തമാകുന്നത്… BJP ക്കും കേരള കോൺഗ്രസിനും ചെറുതല്ലാത്ത വോട്ട് വിഹിതം ഈ പഞ്ചായത്തിൽ ഉണ്ട്… എന്നാൽ ആം അദ്മി പാർട്ടിക്ക് ഒരു ചലനം പോലും ഇവിടെ സൃഷ്ടിക്കാൻ കഴിയുന്നില്ല..

UDF – 48%

LDF – 44

BJP – 8%

4) മണർകാട്

ഇടതു പക്ഷവും സ്ഥാനാർഥി ജൈക്കും ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പഞ്ചായത്ത്‌ ആണ് മണർകാട്… ഈ പഞ്ചായത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് യാക്കോബായ സഭ ആണ്… കഴിഞ്ഞ വട്ടം LDF സ്ഥാനാർഥി ജെയ്ക് C തോമസിനെ തുണച്ച ഒരേയൊരു പഞ്ചായത്തും ഇതാണ്… യാക്കോബായ സഭക്കാരനായ ജയിക്കിന് കഴിഞ്ഞ തവണ കൊടുത്ത അതേ support ഇത്തവണയും മണർകാട് കൊടുക്കുമോ എന്ന് പുതുപ്പള്ളി മാത്രമല്ല… കേരളക്കാരയാകെ ഉറ്റു നോക്കുന്നു… സാമാന്യം മെച്ചപ്പെട്ട ഒരു ലീഡ് ജെയ്ക് നേടുമെന്ന് തന്നെയാണ് കേരള ന്യൂസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്…UDF – 40%LDF – 50%BJP – 7%AAP – 3%

5) മീനടം

കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്ക് വളരെ ചെറിയ ലീഡ് കൊടുത്ത മറ്റൊരു പഞ്ചായത്ത്‌ ആണ് മീനടം.. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല… നേരിയ ലീഡ് മാത്രമാണ് ചാണ്ടിക്കും ഉള്ളത്…

UDF – 49%

LDF – 44%

BJP – 6%

Others – 1%

6) പാമ്പാടി

പാമ്പാടി: ഇടതു ക്യാമ്പ് ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഒരു മണ്ഡലം ആണ്… സിപിഎം ന് നല്ല രീതിയിൽ സ്വാധീനമുള്ള മണ്ഡലത്തിൽ സഹതാപതരംഗം കൊണ്ട് പിടിച്ചു നിൽക്കുവാൻ കഴിയുമെന്ന് UDF നേതൃത്വം പ്രതീക്ഷിക്കുന്നു… എന്നാലും ഇടതു പക്ഷം നേരിയ ലീഡ് നേടിയതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്…

UDF – 44%

LDF – 45%

BJP – 7%

Others – 4%.

7) പുതുപ്പള്ളി

ഒറ്റ വീട് കയറിയില്ലേലും, ആരെയും സന്ദർശിച്ചില്ലേലും സുഖമായി ജയിച്ചു പോരും എന്ന് UDF ഉറപ്പിക്കുന്ന ഒരു മണ്ഡലമാണ് പുതുപ്പള്ളി… കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വലിയ ലീഡ് നേടി കൊടുത്ത പഞ്ചായത്ത്‌ ഭരിക്കുന്നത്‌ LDF ആണ്… പതിവിന് വിപരീതമായി പോളിങ് കുറവായിരുന്നത് UDF നെ കുറച്ചു നിരാശരാക്കി എങ്കിലും മരണ ശേഷം അദ്ദേഹത്തിന്റെ മകൻ തന്നെ മത്സരിക്കുന്നത് കൊണ്ട് ആ സഹതാപ താരംഗവും, മണ്ഡലത്തിലുടനീളം ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധവും ചാണ്ടിയെ നല്ല രീതിയിൽ തുണയ്ക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..

.UDF – 56%

LDF – 40%

BJP – 3%

Others – 1%

8: വാകത്താനം:

ഇരു മുന്നണികൾക്കും തുല്യ ശക്തിയുള്ള വാകത്താനത്തും ഇഞ്ചോടിഞ്ഞു പോരാട്ടമാണ് നടന്നത്…നേരിയ ശതമാനത്തിൽ ചാണ്ടി മുന്നിൽ നിൽക്കുന്നു…

UDF – 47%

LDF – 44%

BJP – 5%

Others – 4%

ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി മിക്കപ്പോഴും സമ്മാനിച്ചിരുന്നത് തിളക്കമേറിയ വിജയങ്ങൾ ആയിരുന്നു… ആ ഒരു തിളക്കമേറിയ വിജയം ഇവിടെ ഈ സഹതാപത്തിലും അദ്ദേഹത്തിന്റെ പുത്രന് കൈവരിക്കാനാവുന്നില്ല എന്നത് കോൺഗ്രസ്‌ നേതൃത്വം ചെറുതല്ലാത്ത വിമർശനം നേരിടേണ്ടി വരും… എന്നാലും ചെറിയ ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ മുഖം രക്ഷിച്ചെടുക്കാൻ UDF ന് കഴിഞ്ഞേക്കും…

Total percentage :-

UDF – 45%

LDF – 42%

BJP – 9%

AAP – 3%

Others – 1%

ഈ സർവേ ഞങ്ങളുടെ പ്രതിനിധികൾ തിരഞ്ഞെടുപ്പ് ദിവസം നടത്തിയതാണ്. 5000 ത്തോളും ആളുകളെ എല്ലാ. ബൂത്തിലും നേരിൽ കണ്ടു സംസാരിച്ചു. ഇതിൽ ഒരു പക്ഷേ മാറ്റം വരാൻ ഉള്ള സാഹചര്യം ബിജെപി അവരുടെ യഥാർത്ഥ വോട്ടിംഗ് ശതമാനം നിലനിറുത്തിയാൽ ജെയ്ക് സി തോമസ് അട്ടിമറി വിജയം നേടും.

Facebook Comments Box