Sun. May 5th, 2024

ഇലക്ഷൻ കഴിഞ്ഞിട്ടും പുതുപ്പള്ളി ചർച്ചകളിൽ സജീവ വിഷയം പാലാ തന്നെ.

By admin Sep 6, 2023 #bjp #CPIM
Keralanewz.com

പാലാ : പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ച അന്നുമുതൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് പാലായും കെ എം.മാണിയുമാണ്. ഓരോ ദിവസം കഴിയും തോറും ഉമ്മൻ ചാണ്ടി എന്ന ബിംബം പൊതു സമൂഹത്തിന്റെ മുമ്പിൽ അപഹാസ്യമായിത്തീരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ആദ്യഘട്ട ചർച്ചകളിൽ നിറഞ്ഞു നിന്നത് പാലായിലെ വളരെ നല്ല നിലവാരത്തിലുള്ള റോഡുകളായിരുന്നുവെങ്കിൽ പിന്നീട് ചർച്ച, സിവിൽ സ്റ്റേഷനും , ബസ് സ്റ്റാന്റും മറ്റു സൗകര്യങ്ങളെക്കുറിച്ചുമായി മാറി. കേരളത്തിലെ സിവിൽ സ്റ്റേഷനില്ലാത്ത ഏക മണ്ഡലമായാണ് പുതുപ്പള്ളി വിശേഷിപ്പിക്കപ്പെട്ടത്. റോഡുകളുടെ ശോച്യാവസ്ഥയും, കുടിവെള്ള ക്ഷാമവും എല്ലാ ദിവസത്തെയും ചർച്ചകളിൽ നിറഞ്ഞു നിന്നു .
യുവാക്കൾക്ക് കളിക്കാൻ സ്റ്റേഡിയമോ, വിനോദത്തിനായി സിനിമാ തിയറ്ററോ ഇല്ലാത്ത ഏക മണ്ഡലമായി പുതുപ്പള്ളി മുദ്രകുത്തപ്പെട്ടു. അടുത്തുള്ള എല്ലാ മണ്ഡലങ്ങളിലും മൾട്ടിപ്ലക്സ് ഉൾപ്പെടെ ഉള്ള തീയറ്ററുകൾ ഉണ്ട് . സമീപമണ്ഡലമായ പാലായിൽ 5 തിയറ്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതുപ്പള്ളിക്കാർക്ക് സിനിമാ കാണണമെങ്കിൽ കോട്ടയത്തിനോ പാലാക്കോ പോകണം.
ഇലക്ഷനു ശേഷം മാനസികോല്ലാസത്തിനായി പാലായിൽ പോയി ജയിലർ സിനിമാ കാണുകയും അതിന്റെ വിശേഷങ്ങൾ വാർത്താ മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തതോടെ ട്രോളൻമാർക്ക് ചാകരയാണ്. നവമാധ്യമങ്ങളിൽ എല്ലാം ചാണ്ടി ഉമ്മൻ പാലാക്ക് സിനിമാ കാണാൻ പോയത് ചൂണ്ടിക്കാട്ടി പുതുപ്പള്ളിയുടെ വികസനക്കുറവിനെ വീണ്ടും പൊതുജനമധ്യത്തിൽ ചർച്ചയാക്കിയിരിക്കുകയാണ്.

Facebook Comments Box

By admin

Related Post