Sat. May 18th, 2024

പുതുപ്പള്ളി ഇലക്ഷൻ : വോട്ടെണ്ണൽ പ്രമാണിച്ച് കോട്ടയം പട്ടണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ

By admin Sep 6, 2023
Keralanewz.com

കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 8 (വെള്ളിയാഴ്ച) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.

 08-09-2023 ദിവസം രാവിലെ 08.00 മണി മുതല്‍ കൌണ്ടിംഗ് അവസാനിക്കുന്നത് വരെ കെ.കെ റോഡെ കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍-ശാസ്ത്രി റോഡ്‌ വഴി പോകേണ്ടതാണ്.

 മനോരമ ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍ നിന്നും ഈരയില്‍ കടവ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

Facebook Comments Box

By admin

Related Post