വിഡ്ഢിത്തങ്ങൾ വിളമ്പി ചാണ്ടി ഉമ്മൻ, തോറ്റാൽ ഉത്തരവാദിത്തം പാർട്ടിക്കില്ലെന്ന് മുൻകൂർ ജാമ്യവുമായ് സുധാകരനും .
കോട്ടയം :ഇലക്ഷൻ ദിനത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ രണ്ടു പരാമർശങ്ങൾ കോൺഗ്രസ് പാർട്ടിയെ തീർത്തും പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.
വോട്ടെടുപ്പ് സമയത്ത് ആദ്യം നടത്തിയ പരാമർശം സാമാന്യ ബുദ്ധിയുള്ളവർക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് . തന്റെ പിതാവിനെ ജീവിതത്തിൽ ആദ്യമായി പരിചയപ്പെടുന്നത് രണ്ടാമത്തെ വയസ്സിലാണെന്നും, . ദൈവതുല്യനായ പിതാവിനെ രാമനെന്നും, മാതാവിനെ സീതയെന്നുമാണ് വിളിക്കുന്നതെന്നുമുള്ള പരാമർശം കൂട്ടത്തിലുണ്ടായിരുന്നവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
അടുത്തപരാമർശം വന്നത്, ചില ബൂത്തുകളിൽ പോളിംഗ് മന്ദഗതിയിലായപ്പോഴാണ് . തിരക്കുള്ള ബൂത്തുകളിലെ ആളുകളെ തിരക്കില്ലാത്ത ബൂത്തുകളിലേക്ക് മാറ്റി വോട്ടു ചെയ്യിക്കണം എന്നാവിശ്യപ്പെട്ടപ്പോൾ അതുവരെ ചാണ്ടി ഉമ്മന് വേണ്ടി വാ തോരാതെ സ്തുതിപ്പുകൾ നടത്തിയിരുന്ന ചാനൽ പ്രവർത്തകർ വരെ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ഇലക്ഷൻ നടപടിക്രമങ്ങളെക്കുറിച്ച് പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത ആൾക്കു വേണ്ടി പ്രവർത്തിക്കേണ്ടി വന്നതിൽ ജാള്യം തോന്നുന്നു എന്ന് പല മാധ്യമ പ്രവർത്തകരും പിന്നീട് സൗഹൃദ സംഭാഷണങ്ങളിൽ വ്യക്തമാക്കുകയുണ്ടായി.
നേരത്തെ വികസനം ചർച്ചയായപ്പോൾ , ചാണ്ടി ഉമ്മൻ നടത്തിയ ചില പരാമർശങ്ങളിൽ വെട്ടിലായ യുഡിഎഫ് തന്ത്രപരമായി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിനിന്നപ്പോൾ സ്ഥാനാർത്ഥി തന്നെ അവസാന ദിവസം എല്ലാം കുളമാക്കിയതിന്റെ അമർഷത്തിലാണ് കോൺഗ്രസ് നേതാക്കൾ . പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ചാണ്ടി ഉമ്മന് മാത്രം ആയിരിക്കും എന്നവർ പറഞ്ഞു കഴിഞ്ഞു.