കോട്ടയം:റബ്ബർ വിലയിടിവിന് പരിഹാരം കാണണമെന്നും റബ്ബർ കർഷകരോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെ ട്ട് കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ റബ്ബർബോർഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം. റബ്ബർ ഷീറ്റ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം പാർട്ടി ചെയർമാൻ ജോസ് Kമാണി MP ഉദ്ഘാടനം ചെയ്തു.
റബര്‍ ഇറക്കുമതിചുങ്ക വരുമാനമായി 2019 മുതല്‍ 2023 വരെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച 7575 കോടി രൂപ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി റബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. വിവിധ കാലങ്ങളിലായി 2000 ത്തോളം കോടി രൂപ സംസ്ഥാന സർക്കാർ റബർ വിലസ്ഥിരത ഫണ്ടിലൂടെ സംസ്ഥാനത്തെ റബർ കർഷകർക്ക് നൽകിയിട്ടുണ്ട്.റബര്‍ ഇറക്കുമതി ചുങ്കമടക്കമുള്ള മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ചുങ്കം കര്‍ഷകരുടെ വിയര്‍പ്പിന്റെ വിലയാണ്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ കാര്‍ഷികമേഖലയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ഈ വിഷയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തും. ആഗോളസാമ്പത്തിക കരാര്‍ മൂലം ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച മുഴുവന്‍ അധിക വരുമാനവും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. മുതല്‍മുടക്കിന് ആനുപാതികമായ വരുമാനം കാര്‍ഷികമേഖലയില്‍ നിന്നും ലഭിക്കാത്ത പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പാണ് ഈ പണം. റബര്‍ കര്‍ഷകര്‍ക്ക് മാത്രമല്ല,ആഗോളകരാര്‍ മൂലം ഏത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ട് ഇറക്കുമതിചെയ്യുന്നുണ്ടോ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കണം. കേരളത്തില്‍ നിലവില്‍ ആര്‍.പി.ഐ.എസ് പദ്ധതി ഉള്ളതുമൂലം ഈ തുക വളരെ വിജയകരമായി കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച റബ്ബര്‍ ബോര്‍ഡ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ വിലയിടിനെതിരെ കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ നടത്തപ്പെട്ട റബ്ബര്‍ ബോര്‍ഡ് മാര്‍ച്ചിൽ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ രോഷം അണപൊട്ടി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ചു കൊണ്ടാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ്ഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നൂറുകണക്കിന് കര്‍ഷകരാണ് കളക്ടറേറ്റിന് സമീപത്തുനിന്നും റബ്ബര്‍ ബോര്‍ഡിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തത്. റബ്ബര്‍ ബോര്‍ഡിനു മുമ്പില്‍ റബര്‍ഷീറ്റ് കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി.
ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോസ് ടോം, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ജോര്‍ജുകുട്ടി അഗസ്തി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, റെജികുന്നംകോട്, ജോസ് പുത്തന്‍കാലാ, സിറിയക് ചാഴികാടന്‍, പെണ്ണമ്മ ജോസഫ്, സാജന്‍ തൊടുക, ബൈജുപുതിയിടത്തുചാലില്‍, നിര്‍മ്മലജിമ്മി, പി.എം മാത്യു, ഡാന്റിസ് കൂനാനിക്കല്‍, മാത്തച്ചന്‍ പ്ലാത്തോട്ടം, ജോജി കുറുത്തിയാന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍,, എ.എം മാത്യു, ടോബിന്‍ കെ.അലക്‌സ്, തോമസ് ടി കീപ്പുറം, സാജന്‍ കുന്നത്ത്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, ബിനോ ചാലക്കുഴി, രാജു ആലപ്പാട്ട്, ബിജു ചക്കാല, പി.സി കുര്യന്‍, ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു