ന്യൂഡൽഹി : നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു പാര്‍ലിമെന്റില്‍ അറിയിച്ചു.
ജെബി മേത്തര്‍ എം. പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് നിര്‍ദ്ദേശമില്ലെന്നും മന്ത്രി അറിയിച്ചു. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീന്‍സ് എന്നീ സ്‌കോളര്‍ഷിപ്പുകള്‍ 2021-നു ശേഷം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
2019 മുതല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് കേന്ദ്രം അനുവദിക്കുന്ന തുക കുറഞ്ഞുവരികയാണ്. 2020-21-ല്‍ 5029 കോടി വകയിരുത്തിയിരുന്നുവെങ്കിലും 4005 കോടിയാണ് ചെലവഴിച്ചത്. 2021-22 ല്‍ 4346.45 കോടിയും 2022-23 ല്‍ 2612.66 കോടിയും 2023-24 ല്‍ 2608.93 കോടിയും രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കിയത്. 2024-25 ല്‍ 3183.24 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.