Wed. May 8th, 2024

ഗവർണർ മലയോര കർഷകരെ അവഗണിക്കുന്നു; യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

ചെറുതോണി:കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭൂപതിവ് ഭേദഗതി നിയമം ഉൾപ്പെടെയുള്ള ബില്ലുകൾ ഒപ്പിടാത്തത് മലയോര കർഷകരോടുള്ള അവഗണനയാണെന്നും അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി .1960 ലെയും 64 ലെയും 93 ലെയും ഭൂപതി നിയമങ്ങളും ചട്ടങ്ങളും പൂർണമായി ഭേദഗതി ചെയ്തുകൊണ്ട് കർഷകരുടെ കൈവശമുള്ള കൃഷിഭൂമി അവരുടെ ആവശ്യങ്ങൾക്കായി ക്രമപ്പെടുത്തി നൽകുന്നതിന് പര്യാപ്തമായ മലയോര ജനതയുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെട്ട ഭൂപതിവ് നിയമ ഭേദഗതി ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി ഗവർണർക്ക് അയച്ചിരിക്കുന്ന സാഹചര്യത്തിൽ ബിൽ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുന്നത് മലയോര കർഷനു നേരെയുള്ള കേന്ദ്ര സർക്കാരിൻറെ തികഞ്ഞ അവഗണനയാണ്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർ തടഞ്ഞു വച്ചുകൊണ്ട് ഭരണ സ്തംഭനം സൃഷ്ടിച്ച് സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തെ അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

ഗവർണർ രാജിലൂടെ സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് മേലുള്ള കേന്ദ്രസർക്കാരിൻറെ കടന്നുകയറ്റമാണ്. ഗവർണറുടെ ഇത്തരത്തിലുള്ള നടപടികൾ കർഷകർക്കും , സാധാരണക്കാർക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.

യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ ചെറുതോണിയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കളായ വിപിൻ സി അഗസ്റ്റിൻ, ഡിജോ വട്ടോത്ത്, ജെഫിൻ കൊടുവേലിൽ, ജോമി കുന്നപ്പള്ളിൽ, ആൽബിൻ വറപോളക്കൽ,ജോമറ്റ് ഇളംതുരുത്തിൽ, ബ്രീസ് മുല്ലൂർ, അനീഷ് മങ്ങാരത്ത്, പ്രിന്റോ ചെറിയാൻ, റോയിസൺ കുഴിഞ്ഞാലിൽ, അനിൽ കോലത്ത്, സാജൻ കൊച്ചുപറമ്പിൽ ,ബിനീഷ് മാത്യു,റിനു മാത്യു, അജിത്ത് കൈത്താളികുന്നേൽ, ആന്റോ ഓലികരോട്ട് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post