Wed. May 1st, 2024

കേന്ദ്ര ഫണ്ട് ലഭിക്കാന്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ടു കാര്യമില്ല; കൃത്യമായ അപേക്ഷ നല്‍കണം: വി മുരളീധരന്‍

By admin Nov 13, 2023 #bjp #keralam
Keralanewz.com

തിരുവനന്തപുരം | കേന്ദ്ര ഫണ്ട് ലഭിക്കാന്‍ കേരളം ഡല്‍ഹിയില്‍ ധര്‍ണ നടത്തുകയല്ല വേണ്ടതെന്നും കൃത്യമായ അപേക്ഷ നല്‍കുകയാണു വേണ്ടതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.

കണക്ക് ചോദിച്ചാല്‍ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. താന്‍ ഉന്നയിച്ച കണക്കുകളില്‍ ധനമന്ത്രി മറുപടി പറയണം. കേരളത്തില്‍ നികുതി പിരിവ് നടക്കുന്നില്ല എന്നതാണ് സത്യം.

ഡല്‍ഹിയില്‍ ധര്‍ണ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പരിഹസിച്ചു. ധര്‍ണ്ണ ഇരുന്നാല്‍ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നല്‍കണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കില്‍ ഭരിക്കാന്‍ ഇരിക്കരുത്.

നികുതി പിരിക്കേണ്ട വകുപ്പിനെ സര്‍ക്കാര്‍ പരിപാടിക്കു സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങാന്‍ ഉപയോഗി ച്ചാല്‍ എങ്ങനെ നികുതി പിരിവ് കൃത്യമാകുമെന്നും അദ്ദേഹം ചോദിച്ചു. കരളത്തിലെ ജനങ്ങള്‍ സഹികെട്ടാല്‍ പ്രതികരിക്കും. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്കു കാരണം കേരള സര്‍ക്കാറാണ്. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനാണെന്നു വി മുരളീധരന്‍ പറഞ്ഞു.

നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കുന്ന തുക നേരിട്ട് കര്‍ഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണം. പണം കര്‍ഷകര്‍ക്ക് നല്‍കാതെ വായ്പയായി നല്‍കുന്ന രീതി മാറണം. സിബില്‍ സ്‌കോര്‍ കുറഞ്ഞു പോയാല്‍ വീണ്ടും വായ്പ എടുക്കാന്‍ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post