Tue. May 14th, 2024

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും;കെ സി വേണുഗോപാല്‍.

By admin Nov 12, 2023 #bjp #congress
Keralanewz.com

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

രാജ്യത്തുടനീളം കോൺഗ്രസ് അനുകൂല തരംഗം നിലവിലുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധമാണ് അന്വേഷണ ഏജന്‍സികള്‍ എന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനോടും മറ്റ് അന്വേഷണ ഏജന്‍സികളോടുമാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ടീമായി ഇ ഡി മാറി. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. അഴിമതിക്കാരായ നേതാക്കളെ ഇ ഡി കാണുന്നില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റെപ്പെടുത്തി.

Facebook Comments Box

By admin

Related Post