National News

എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാൻ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ എം എൽ എ ആയതോടെ നിർജീവമായ എ ഗ്രൂപ്പ്‌ ഉയർത്തെഴുന്നേല്ക്കുന്നു. പ്രതിപക്ഷ നേതൃ സ്ഥാനം പിടിക്കാൻ ശ്രമം . ഈ നീക്കത്തിന് ശശി തരൂർ, എ കെ ആന്റണി എന്നിവരുടെ പിന്തുണ?

Keralanewz.com

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 37500 വോട്ടിനു ജയിച്ചു കയറിയ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം തകർത്തു . ബിജെപി ക്യാമ്പിൽ നിന്നും, അതു പോലെ തന്നെ ഇടതു മുന്നണി യിലെ സിപിഐ യുടെയും വോട്ടും യു ഡീ എഫ് പ്രതീക്ഷിച്ചിരുന്നു . അങ്ങനെ എങ്കിൽ ഭൂരിപക്ഷം 45000 കടക്കും എന്നാണ് യു ഡീ എഫ് കരുതിയിരുന്നത് .സിപിഐ ജില്ലാ കമ്മിറ്റി യുടെ പ്രസ്താവന ചില സൂചന നൽകുന്നു എന്നാണ് യു ഡീ എഫ് കരുതിയത്. എങ്കിലും കുറെ സിപിഎം സിപിഐ വോട്ടുകൾ ചാണ്ടി ഉമ്മൻ പിടിക്കുകയും ചെയ്തു.

എന്നാൽ ചാണ്ടി ഉമ്മൻ എം എൽ എ ആയതോടെ കൂടി എ ഗ്രൂപ്പിന്റെ പ്രവർത്തനം ശ്കതമാക്കാൻ ആണ് ഗ്രൂപ്പ്‌ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ ലെഗസി നിലനിറുത്തി ഗ്രൂപ്പ്‌ പ്രവർത്തനം ശക്തമാക്കാൻ ആണ് സീനിയർ നേതാക്കളുടെ തീരുമാനം. നിലവിൽ ഉമ്മൻ ചാണ്ടിയുമായി അടുപ്പം ഉള്ള നേതാക്കളെ ഒതുക്കുന്ന ശൈലി ആണ് കെപിസിസി എടുക്കുന്നത്. ബെന്നി ബഹനാനെ ഉൾപ്പെടെ ഒതുക്കുന്ന ശൈലി ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പോലും ഉള്ളത്. എൽ എൽ എ സ്ഥാനം പോയ മുൻ ഇരിക്കൂർ എം എൽ എ കെസി ജോസഫിനും വേണ്ട പരിഗണന നൽകിയിട്ടില്ല.

ചാണ്ടി ഉമ്മൻ എ ഗ്രൂപ്പ്‌ നേതൃത്വം ഏറ്റെടുക്കുന്നതിൽ സീനിയർ നേതാവായ എ കെ ആന്റണി യുടെ പിന്തുണയും ഉണ്ട്. അദ്ദേഹത്തെ കൂടാതെ ശശി തരൂരും പിന്തുണ നൽകിയിട്ടുണ്ട്.

പ്രതിപക്ഷ നേതൃ സ്ഥാനം സീനിയർ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടി എ ഗ്രൂപ്പ്‌ ചോദിക്കും. ഇതിനായി കേന്ദ്രത്തെ സമീപിക്കാൻ ചാണ്ടി ഉമ്മനെ എ ഗ്രൂപ്പ്‌ ചുമതപ്പെടുത്തിയേക്കും. പിസി വിഷ്ണുനാദ്, ഷാഫി പറമ്പിൽ, ടി സിദ്ദിക്ക്, ബെന്നി ബെഹനാൻ, കെസി ജോസഫ് തുടങ്ങിയവർ എ ഗ്രൂപ്പ്‌ നെ നയിക്കും. പാർട്ടി യിൽ അതൃപ്‌തി ഉള്ള രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യത്തിൽ എ ഗ്രൂപ്പിനെ പിന്തുണച്ചേക്കും.

എന്തായാലും കേരളത്തിൽ എ ഗ്രൂപ്പിന്റെ ഒന്നാം നിര നേതാവായി ചാണ്ടി ഉമ്മൻ മാറുകയാണ്. ഒരു പക്ഷേ യു ഡീ എഫ് ന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വരെ അദ്ദേഹം ആയേക്കാം.

Facebook Comments Box